Saturday, April 28, 2012

സുവർണ്ണപാദുകങ്ങൾ

ലോകത്തിലെ എല്ലാ കുട്ടികളും ഈ സിനിമ കാണട്ടെ.
ലോകത്തിലെ എല്ലാ മാതാപിതാക്കളും ഈ സിനിമ കുട്ടികളെ കാണിക്കട്ടെ.



Children of Heaven ( Iran ) - Part I
 




Friday, April 27, 2012

കുറുവെടി – 25

കുറുവെടി: ഇതുപോലൊരു.. അല്ല.. ഇതു പോലെ അല്ലാത്ത ഒരു കഥ അടുത്ത കാലത്ത് ദുബായ് മെട്രോയിൽ നടന്നു. മെട്രോ വാതിൽ അടയുന്നതിന് തൊട്ടു മുമ്പ്   സായ്പ്പിന് ഒരു സ്മൈൽ കൊടുത്ത്   മദാമ്മ ഓവർസ്മാർട്ടായി മെട്രോയിൽ ചാടി കയറി. സ്ലോമോഷനിൽ മെട്രോ കയറാൻ ഒരുങ്ങിയ വയസ്സൻ സായ്പ്പിന് മുന്നിൽ മെട്രോ വാതിൽ അടഞ്ഞു.


സുന്ദരി മദാമ്മ അകത്ത്, വയസ്സൻ സായ്പ്പ്

പെരുവഴിയിൽ, സ്മാർട് മെട്രോ മുന്നോട്ട്.

കൈയിൽ മൊബൈൽ ഇല്ലാത്ത മദാമ്മ അടുത്ത് സ്റ്റേഷനിൽ ഇറങ്ങി താടിക്ക് കൈയും കൊടുത്ത് ബെഞ്ചിലിരിപ്പായി. സായ്പ്പ് വന്നെങ്കിൽ വന്നു.
കേരളക്കാർ മൊബൈൽ കൊണ്ട് ഓട്ടോറിക്ഷയിൽ കയറി കുടുംബ്ബത്തോട് ചേർന്നു. മദാമ്മയും സായ്പ്പും ഒരു മാസത്തിന് ശേഷം ലണ്ടനിൽ കണ്ടുമുട്ടി ഹായ് ഹോയ് പറഞ്ഞെങ്കിലായി.
കുറുവെടി – 24 >>>

Wednesday, April 25, 2012

കുറുവെടി – 24

കുറുവെടി:  മീനാക്ഷിയമ്മേ നിങ്ങള് ഈ ചെയ്യതത് നന്നായി. കുളം നികത്തികളുടെ കാലത്ത് നിങ്ങളെ പോലെ നാലാളുണ്ടായാൽ ഈ രാജ്യം നന്നായി പോയേനെ.

ഇനി എല്ലാരും കൂടി കുളം കുത്തിയാലും ബുദ്ധിമുട്ടാണേയ്...
പ്രത്യേകിച്ചും കുളം കലക്കികളുടെ നാട്ടിൽ.
കുറുവെടി – 23 >>>

കുറുവെടി – 23

കുറുവെടി:പാതിരായ്ക്ക് ഇറങ്ങുന്നതൊക്കെ കൊള്ളാം. എന്താ പാതിരായ്ക്ക് പെണ്ണുങ്ങൾ ഇറങ്ങാത്തത് എന്ന് നിരീച്ചിരിക്കുന്ന കുറച്ച് കക്ഷികളുണ്ടിവിടെ.അതു കൊണ്ടു അവരെ നേരിടാനുള്ള കോപ്പുമായിട്ട് ഇറങ്ങിയാൽ മതി.

തീർച്ചയായും പാതിര ആണിന് വേണ്ടി മാത്രമല്ല പെണ്ണിനും കൂടി ഉള്ളതാണ്.

കുറുവെടി – 22 >>> 

കുറുവെടി – 22



കുറുവെടി: നോർവ്വയിലെ നിയമം ഇന്ത്യയിൽ വന്നിരുന്നെങ്കിൽ എത്രയെത്ര മാതാപിതാക്കൾ ജയിലിൽ പോകേണ്ടിവരും. ജീവപര്യന്തത്തിനും വധശിക്ഷക്ക് പോലും അർഹരായ മാതാപിതാക്കൾ നമുക്ക് ചുറ്റുമുണ്ടു.

ഈ വാർത്തയിലെ മാതാപിതാക്കൾ ഇന്ത്യക്കാരുടെ പ്രതിനിധിയൊന്നുമല്ല ഇന്ത്യൻ രീതിയിലാണ് വളർത്തിയത് എന്നൊക്കെ പറഞ്ഞ് നീതികരിച്ച് ചിലർ ചാടി പുറപ്പെടാൻ. മറിച്ച് ഇന്ത്യയ്ക്ക് നാണക്കേട് ഉണ്ടാക്കിയവരാണ്.
അവർക്ക് തമ്മിൽ തന്നെഉത്തരവാദിത്തമുണ്ടാ‍യിരുന്നില്ല പിന്നെയല്ലെ കുട്ടികളെ നോക്കുന്ന കാര്യം!!!!! നോർവ്വയിൽ മര്യാദക്കാരായ വേറെയും ഇന്ത്യൻ കുടുംബ്ബങ്ങളുണ്ടു.

മക്കളെ ഗിനിപ്പന്നികളെ പോലെ വളർത്തുന്ന മാതാപിതാക്കളെ നോർവ്വെയിലേക്ക് കെട്ട്കെട്ടിക്കണെ എന്റെ ഗുരുവായുരപ്പാ.....

കുറുവെടി – 21 >>>>

Monday, April 23, 2012

കുറുവെടി – 21



കുറുവെടി: ഈ വൃദ്ധന് വധ ശിക്ഷ വിധിച്ച, കോളയും അമേരിക്കൻ കോഴിക്കാലും നക്കുന്ന അകാല വാർദ്ധക്യം വന്ന അമൂൽ കുട്ടിസഖാക്കൾ ഈ വൃദ്ധകുമാരനിൽ നിന്ന് പലതും പഠിക്കാനുണ്ടു. സാമൂഹ്യ പ്രതിബദ്ധതയുടെ, ദീർഘായുസ്സിന്റെ തുടങ്ങിയ.....കാര്യങ്ങൾ

ജൈവഭക്ഷണവും യോഗയും ദിനചര്യയാക്കൂ വി എസ്സിനെ പോലെ ചുറുചുറുക്കുള്ള ചെറുപ്പക്കാരനാകാൻ.


കുറുവെടി – 20 >>>

Sunday, April 22, 2012

കുറുവെടി – 20


കുറുവെടി:

കോള കുടിക്കുന്നവൻ പരിഷ്ക്കാരി.
സംഭാരം മോന്തുന്നവൻ വെറും നാടൻ.
കോള കുടിക്കുന്നവൻ അകാലത്തിൽ
നരകത്തിൽ ചെന്ന് പതിക്കും.
സംഭാരം കുടിക്കുന്നവൻ
സാവധാനം സ്വർഗ്ഗം പൂകും.

കുറുവെടി – 19

Friday, April 20, 2012

കുറുവെടി – 19



കുറുവെടി: പി ബി തിരുത്തിയില്ല. സംസ്ഥാനവും തിരുത്തിയില്ല.

ദേ.. പീ സി ജോർജ്ജ് തിരുത്തിയേ.....

കൊണ്ടു നടന്നതും ചാപ്പാ നീയെ......

കുറുവെടി – 18 >>>>

Wednesday, April 18, 2012

കുറുവെടി – 18

തിരുവനന്തപുരത്തെ വിളപ്പിൻശാലയിലെ മാലിന്യകേന്ദ്രത്തിൽ മാലിന്യസംസ്ക്കരണം തുടരണമെന്ന് കോടതിയും പറഞ്ഞു.

കുറുവെടി: മാലിന്യസംസ്ക്കരണമോ മാലിന്യസംഭരണമോ!!!!!!

കുറുവെടി – 17 >>>

Tuesday, April 17, 2012

പ്രളയം



ഇതും കൂടിയെ ബാക്കിയുണ്ടായിരുന്നുള്ളു.


പിതാവെ ഇവരെന്താണ് ചെയ്യുന്നതുയെന്ന് ഇവർ അറിയുന്നില്ല.

ഓസോൺ കുടയിൽ വിള്ളൽ വീഴ്ത്തി ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുക്കുന്ന ഈ പാപികൾ ഇപ്പോൾ നേരിട്ട് ചെന്ന് ഐസ് ഉരുക്കി ഭൂമി കുളമാക്കാൻ പോകുകയാണ്. പുഴയും കടലും പടിവാതിൽക്കലിൽ വന്ന് മുട്ടുന്നതിന്റെ മണിനാദം ഞങ്ങൾ കേൾക്കുന്നു പിതാവെ…. പിതാവെ മഞ്ഞ് മലയിൽ ഈയം ഉരുക്കിയൊഴിക്കുന്ന ഈ പാപികൾക്ക് മാപ്പ് നൽകേണമെ………


ഇപ്പോഴെനിക്ക് ഒരു മുത്തശ്ശി കഥ ഓർമ്മ വരുന്നു.

ഇത് പണ്ട് പണ്ടൊന്നുമല്ല. അടുത്ത കാലത്ത് നടന്ന കഥയാണ്.
ഡൽഹിയിലെ എന്റെ ഒരു സഹപ്രവർത്തകന്റെ വീട്ടിൽ നടന്ന കഥ.

പാലക്കാട്ടെ ഒരു ഗ്രാമത്തിൽ 90 വയസ്സുള്ള ഒരു മുത്തശ്ശി ഉണ്ടായിരുന്നു. അവരുടെ മക്കളും മരുമക്കളും പേരക്കിടാങ്ങളും ഒക്കെ അങ്ങ് ദില്ലിയിൽ വലിയ വലിയ ഉദ്യോഗങ്ങളുമായൊക്കെ വിലസുന്ന കാലത്ത് മുത്തശ്ശിയെ ദില്ലി കാണിക്കാൻ തിരുമാനിച്ചു.

പക്ഷെ മുത്തശ്ശി എതിർത്തു. എനിക്കിനി വയസ്സുകാലത്ത് ദില്ലിയൊന്നും കാണണ്ട ഇവിടെയിങ്ങനെ കുറുച്ചു കാലം കൂടി എനിക്ക് ജീവിച്ചാൽ മതി. എന്റെ അച്ഛനും അമ്മയും മണ്ണടിഞ്ഞ ഇവിടെ തന്നെ എനിക്ക് മരിക്കണം. മക്കൾ വിട്ടില്ല. ഞങ്ങളൊക്കെ ദില്ലിയിൽ സുഖിച്ചു ജീവിക്കുമ്പോൾ അമ്മ ഇവിടെ ഇങ്ങനെ കഷ്ടപ്പെടണ്ട.

പിടിച്ച പിടിയാലെ അവർ മുത്തശ്ശിയെ ദില്ലിയിൽ കൊണ്ടുപോയി. നഗരം ചുറ്റിച്ചു. അനശ്വര പ്രണയത്തിന്റെ താജ്മഹൽ കാണിച്ചു കൊടുത്തു. അംബ്ബരച്ചുംബ്ബിയായ് കുത്തബ്ബ് മിനാർ, പടയോട്ടങ്ങളുടെ കുളമ്പടി ഒച്ച നിലക്കാത്ത റെഡ്ഫോർട്ട്, രാജാക്കന്മാരുടെ ശവകുടീരങ്ങൾ എല്ലാം കണ്ട് തളർന്ന് മുത്തശ്ശി പറഞ്ഞു “എന്നെയൊന്ന് നാട്ടിലെത്തിക്കു എനിക്ക് കുറച്ചുകാലം കൂടി ജീവിക്കണം”

മുത്തശ്ശിക്ക് ചുറ്റും വട്ടമിട്ട് കളിച്ച് കുട്ടികൾ ചോദിച്ചു “ അല്ല മുത്തശ്ശി ഈ മുത്തശ്ശിയുടെ വയറ്റിലെന്താണ് ഇങ്ങനെ വീർത്തിരിക്കുന്നത്”

“അതോ അതൊരു രാക്ഷസ്സകുട്ടിയാണ് എന്റെ വയറ്റിലിരിക്കുന്നത്. അതിനെ തൊട്ടു കളിക്കണ്ട. നിങ്ങളെ പോലെ നല്ല കുട്ടിയല്ല അത്”

“എന്നാപ്പിന്നെ മുത്തശ്ശിക്ക് അതങ്ങ് കളഞ്ഞുകൂടെ”

“പാടില്ല പാടില്ല. ചീത്ത കുട്ടികളെ നശിപ്പിക്കാൻ നോക്കിയാൽ അത് വലിയ രാക്ഷസന്മാരാകും. അത് നമ്മളെയെല്ലാം നശിപ്പിക്കും. അതുകൊണ്ട് നമ്മളവരെ ഉറക്കി കിടത്തണം”

മക്കൾക്കത് അങ്ങനെ വിടാൻ പറ്റ്വോ. അവർ പറഞ്ഞു “: നമ്മുക്ക് അമ്മയെ നല്ല ഡോക്ടറെ തന്നെ കാണിക്കണം”

മുത്തശ്ശി പറഞ്ഞു “ എനിക്ക് കുറച്ചു കാലം കൂടി ജീവിക്കണം”
മക്കൾ പറഞ്ഞു “ അമ്മ കുറെക്കാലം കൂടി ഞങ്ങളുടെ കൂടെ ഇവിടെ ദില്ലിയിൽ താമസിക്കണം”

വയറ് തുരുന്ന് അസുഖം കണ്ട്പിടിക്കുന്ന നല്ലൊരു ഭിഷഗ്വരനെ തന്നെ കണ്ടുപിടിച്ചു. മുത്തശ്ശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബയോപ്സി എടുക്കണമെന്ന് ഡോക്ടർ. മക്കളെന്തിനും തയ്യാർ.

മുത്തശ്ശി പറഞ്ഞു “ എനിക്ക് കുറച്ചു കാലം കൂടി ജീവിക്കണം”
മക്കൾ പറഞ്ഞു “ അമ്മ കുറെക്കാലം കൂടി ഞങ്ങളുടെ കൂടെ ഇവിടെ ദില്ലിയിൽ താമസിക്കണം”

വയറിൽ കുഴൽ കടത്തി ഡോക്ടർക്ക് ആവശ്യമുള്ളത് ചുരണ്ടിയെടുത്തു. ദിവസങ്ങൾക്കുള്ളിൽ റിസൽട്ട് വന്നു. അർബ്ബുദമാണ്. ഉടനെ ശസ്ത്രക്രിയ വേണം.

മുത്തശ്ശി പറഞ്ഞു “ എനിക്ക് കുറച്ചു കാലം കൂടി ജീവിക്കണം”
മക്കൾ പറഞ്ഞു “ അമ്മ കുറെക്കാലം കൂടി ഞങ്ങളുടെ കൂടെ ഇവിടെ ദില്ലിയിൽ താമസിക്കണം”

ശസ്ത്രക്രിയ ഉടനെ വേണം. അല്ലെങ്കിൽ കൈവിട്ട് പോകും. ഉടനെ മൂത്ത മകൻ സമ്മതപത്രത്തിൽ ഒപ്പ് വെച്ചു. ശസ്ത്രക്രിയ ഉടനെ ആരംഭിച്ചു. ശസ്ത്രക്രിയ മണിക്കുറുകളോളം നീണ്ടു.

വയറ് കീറി ഡോക്ടർമാർ തലക്കുത്തി പണിയെടുത്തിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പിന്നെ അവരെല്ലാമത് വരിക്കുട്ടി തുന്നിവെച്ചു. നെറ്റിയിലെ വിയർപ്പ് വിരലുകൾ കൊണ്ട് തുടച്ചു അവർ പരാജയം സമ്മതിച്ചു.
“ഇനി നിങ്ങൾ വേറെയേതെങ്കിലും ആശുപത്രിയിൽ ചെന്ന് ശ്രമിച്ചു നോക്കൂ”

ഇനി എവിടെ കൊണ്ടുപോകാൻ. എവിടെയും കൊണ്ടുപോകേണ്ടി വന്നില്ല. മുത്തശ്ശി മരിച്ചു.

പക്ഷെ ഞങ്ങൾക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു കാഴ്ച്ചയും തന്നിട്ടെ മുത്തശ്ശി പോയുള്ളു.

ഇന്ത്യയുടെ മഹാന്മാർക്ക് ചിതയൊരുക്കിയ യമുനയുടെ തീരത്ത് മുത്തശ്ശിയുടെയും ചിത കത്തി. തീ നാളങ്ങൾ വാനിലുയർന്ന് കത്തി തുടങ്ങി. ഇത്രയധികം തീയും ചൂടുമുണ്ടായിട്ടും ആ തീയ്ക്ക് മുകളിലൂടെ തീയെ തൃണവൽക്കരിച്ചുകൊണ്ട് ഒരു ജലധാര മുകളിലേക്ക് ഒഴുകുന്നു നിശ്ചലരായി നിർന്നിമേഷം സ്തംബ്ബധരായി ആ അത്ഭുതകാഴ്ച്ച മൂന്ന് മിനിട്ടുനേരം നോക്കി നിന്നു. അത് മുത്തശ്ശിയുടെ വയറ്റിൽ നിന്നായിരുന്നു.

Saturday, April 14, 2012

കുറുവെടി – 17


കുറുവെടി:ശുംഭനെന്ന വാക്കിന്റെ അർത്ഥം പ്രകാശം പരത്തുന്നവനെന്ന് ജയരാജൻ സഖാവ് സംസ്കൃതത്തിൽ പറഞ്ഞുകൊടുത്തിട്ട് കോടതിയ്ക്ക് മനസ്സിലായില്ലെന്ന് തോന്നുന്നു.


“ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ നിയമസഭയിൽ ഉറക്കമൊഴിച്ച് കുത്തിയിരുന്ന് നിയമങ്ങൾ ഉണ്ടാക്കുന്നു. അത് ജനപ്രതിനിധികളും ജനങ്ങളും അച്ചട്ടായി നടപ്പാക്കുന്നുണ്ടോ എന്ന് നോക്കേണ്ട പണി കോടതിയ്ക്കും”

വല്ലതും പുടി കിട്ടിയോ. ഇല്ലെങ്കിൽ സഖാവ് തന്നെ പറഞ്ഞുതരും. അത് ഇങ്ങനെയാണ്. കോടതിയലക്ഷ്യം എന്ന് അട്ടഹസിക്കുന്ന ഈ കോടതി തന്നെ നാളെ എങ്ങനെ പെരുമാറണമെന്ന നിയമം കൊണ്ടുവരാൻ പവ്വറുള്ളവരാണ് ഈ ജനപ്രതിനിധികൾ. ഇനിയും നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ ജനാധിപത്യത്തെ കുറിച്ച് ഒരു ചുക്കും നിങ്ങൾക്ക് അറിയില്ല.

കുറുവെടി – 16 >>>

വിഷു ആശംസകൾ 2012


വിഷുപ്പുലരിയിൽ മരുഭൂമിയിൽ
മഴപ്പെയ്തു നനഞ്ഞൊരുമണ്ണിൽ
കാലുകൾ നട്ടു നടന്നു ഞാൻ.





മോഹങ്ങൾ വിത്തു വിതച്ചു
മരുഭൂവിൽ കൊന്നയും ചക്കയും
മാങ്ങയും പൂത്തുകിടപ്പതു കാണാൻ
കാല് വലിച്ചു നടന്നു ഞാൻ.


മോഹങ്ങൾക്കതിരില്ല വിഷു നാളിൽ
വിത്തു വിതച്ചു നടക്കാൻ.

വിത്തും കൈക്കോട്ടും
വിത്തും കൈക്കോട്ടും
വിഷുപ്പക്ഷി ചിലച്ചു പറന്നു.

സ്വപ്നങ്ങളായ സ്വപ്നങ്ങളെല്ലാം
പൂക്കുന്നൊരു വിഷുപ്പുലരി ഇനിയും വരും.
അതുകൊണ്ടു അടുത്ത വിഷു വരെ
നിങ്ങൾക്കേവർക്കും വിഷു ആശംസകൾ.




Friday, April 13, 2012

കുറുവെടി – 16


കുറുവെടി: അങ്ങനെയിങ്ങനെയൊരാൾ. ചൈനയിൽ അങ്ങനെയൊരാൾ കേരളത്തിലിങ്ങനെയൊരാൾ. ചൈനീസ് മാതൃക അല്ല ഇന്ത്യൻ മാതൃകയിലാണ് കമ്മ്യൂണിസ്റ്റുപാർട്ടി മുന്നോട്ട് പോകുക എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ചില കാര്യത്തിൽ ചീന ഇന്ത്യ ഭായി ഭായി തന്നെ......സർവ്വലോകതൊഴിലാളികളെ സംഘടിക്കുവിൻ....

Tuesday, April 10, 2012

കുറുവെടി – 15



കുറുവെടിക്കും ഇമ്പാക്ടോ..ശിവ..ശിവ..



അത്ര സംശയമുണ്ടെങ്കിൽ ഈ വാർത്തയും കുറുവെടി 10 ഉം വായിച്ചു നോക്കൂ..ഹ…ഹ….ഹാ…


കുറുവെടി-10 >>>>
കുറുവെടി-14 >>>>