Thursday, June 11, 2009

വി എസും വിമറ്ശകരും

(ആള്‍ദൈവങ്ങളുടെ കാലം കഴിഞ്ഞു- കെ.ഇ.എന്‍.കുഞ്ഞഹമദ്)
(കാലഹരണപ്പെട്ട വ്യക്തി - എം. മുകുന്ദന്‍)

വൃദ്ധനല്ല അവന്‍,
കാലം ഹരിക്കാത്ത യുവത്വം തുളുമ്പുന്നവന്‍.
എണ്‍പത്തിയഞ്ചിലും
ഇരുപത്തിയഞ്ചിന്റെ വിപ്ലവ സ്വപ്നങ്ങള്‍.
അറിയുക മാറ്റത്തിന്‍ ചുമരെഴുത്തുകള്‍
അല്ലെങ്കില്‍ അറിയില്ലെന്ന് നടിച്ച്
വിഡ്ഢിവേഷം കെട്ടിയാടുക.
മസിലുകള്‍ ആഘോഷമാക്കിയ നല്ല മിമിക്രിക്കാരെ
നിങ്ങള്‍ക്ക് ഒരു നല്ല നമസ്ക്കാരം.
നീട്ടിയും കുറുക്കിയും പോറ് വിളിച്ചത്
അനീതിക്കെതിരെയെന്നറിയാതെ പോകരുത്.
വയലാറില്‍ ഒളിച്ചോടിയവനെന്ന് പരിഹസിച്ചോളു,
ഒരടി പിന്നോട്ടെന്നത് രണ്ടടി മുന്നോട്ടാണെന്നോറ്ക്കാന്‍ മറക്കരുത്.
സഹമന്ത്രിമാറ് സകുടുംബം വിദേശം കറങ്ങുമ്പോള്‍
സ്വദേശത്ത് കാടും മലയും താണ്ടുന്നവന്‍.
സഹസഖാക്കള്‍ നവകമ്പോള വീഥികളില്‍ രമിക്കുമ്പോള്‍,
സനാതന മൂല്യങ്ങള്‍ നെഞ്ചോട് ചേറ്ത്തവന്‍.
ചിലറ് പഞ്ചനക്ഷത്രഹോട്ടലുകളില്‍ ചേക്കേറുമ്പോള്‍
പിറന്നാള്‍ കഞ്ഞിയും ചീരയും കൊണ്ടാഘോഷിച്ചവന്‍.
വാഴയല്ല അരിയാണ്‍ മുഖ്യമെന്ന് മുമ്പെ അറിഞ്ഞവന്‍.
തീയില്‍ കുരുത്ത്,കമ്പളി പുതപ്പില്‍ അഭയം തേടാത്തവന്‍.
(ബക്കറ്റിലെ തിര. വമ്പിച്ച ജനാവലികളായ സമുദ്രത്തിന്റെ മാറോട് ചേറ്ന്ന് നില്‍ക്കുമ്പോഴെ വ്യക്തിയ്ക്ക് ശക്തി ഉണ്ടാകു – പിണറായി)
ആര്‍ത്തിരമ്പിയെത്തിയ ജനകോടിയലകളെല്ലാം
വ്യക്തിസ്വാറ്ത്ഥ പൂരണത്തിനല്ലെന്നരുളിയവന്‍.
ജനശക്തി അഴിമതികുടയാക്കരുത് സഖേ.
(വഞ്ചകന്റെ ചിരി, അശ്ലീല ചിരി,സ്വന്തം കൂട്ടില്‍ വിസറ്ജിക്കുന്ന ജീവി, എതിരാളികളെ പല്ലും നഖവും കൊണ്ട് ആക്രമിക്കുന്ന ഹിംസ്രജന്തു – അഴീക്കോട്)
പ്രശംസിക്കേണ്ട വിമറ്ശിച്ചോളു
വേണ്ടുവോളം തെറി പറയരുതെ.
പട്ടിക്കഥകള്‍ മെനഞ്ഞു പലരും
അഴിക്കോട് മാഷെ നിങ്ങളും!
വാക്കുകളില്‍ വാറ്ദ്ധക്യ പതറ്ച്ചയോ
വയസ്സിലിളയവനായിട്ടും!!
വ്യക്തി തേജോവധത്തിന്‍ മലം വിഴുങ്ങി
വാള്‍ വെക്കരുതേ…
(ലാവലിന്‍ കേസില്‍ പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് ഹറ്ത്താലിന് ആഹ്വാനം)
പാറ്ട്ടിയിലൊരുവന്‍ അഴിമതി ചെയ്താല്‍
നേരും നെറിയും അറിയും മുമ്പെ
മറ്ക്കടവേഷം കെട്ടരുതയ്യോ.
കത്തിയ ബസ്സും പൊട്ടിയ കണ്ണും
തിരികെ വരില്ലെന്നോറ്ക്കുക
തെരുവില്‍ കൂത്താടുമ്പോള്‍.
നേരറിയാന്‍ ക്ഷമ ഭൂമിയോളം കാത്ത് വെക്കുക,
വീണ വാക്കുകള്‍ തിരിച്ചു കുത്താതിരിക്കാന്‍.
(ലാവലിന്‍ കേസില്‍ പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവദിച്ചതില്‍ വി.എസിന് ചിരിക്കാം – അഴിക്കോട്)
സഹസഖാവ് ദു:ഖസാഗരത്തില്‍ പതറുമ്പോള്‍
അശ്ലീല ചിരി ചിരിക്കാന്‍ സമ്മതമേകിയ
വന്ദ്യവയോധികാ നന്ദി, നല്ല നമസ്കാരം,
പറഞ്ഞതിനും പറയാത്തതിനും.
(ഭൂരിപക്ഷം,ലെനിന്‍ തത്വം, തെരഞ്ഞെടുപ്പ് പരാജയം)
ഭൂരിപക്ഷം പറഞ്ഞാല്‍
ആട് പട്ടിയാകില്ല
എലി പൂച്ചയുമാകില്ല.
എലി പിന്നെയും കരണ്ടു തിന്നും.
എലികള്‍ കരണ്ടു തിന്ന കോണകവുമായി
വോട്ട് ചോദിച്ചാല്‍ ജനം മുഖത്തടിക്കും.
എലിയെ പേടിച്ച് ഇല്ലം ചുടണോ?
വേണ്ടേ വേണ്ട
ഒരുമയുണ്ടെങ്കില്‍ എലിയെ പിടിക്കാം
പിന്നെ പുലിയും വീഴും.
സത്യത്തിന്റെ ശബ്ദം ഒറ്റപ്പെട്ടാലും
സത്യം സത്യമല്ലാതാകില്ല.

അറിയുക മാറ്റത്തിന്‍ ചുമരെഴുത്തുകള്‍
അല്ലെങ്കില്‍ അറിയില്ലെന്ന് നടിച്ച്
വിഡ്ഢിവേഷം കെട്ടിയാടുക.
അണയും മുമ്പെ ഈ സഞ്ചിത ഊറ്ജ്ജം പകറന്നെടുക്കാന്‍
വാര്‍ദ്ധക്യം ബാധിക്കാത്ത കൌമാരങ്ങളുണ്ടോ?

ഇവിടെയും ഞെക്കാം>> വി.എസ്