കുറുവെടി: ഇതുപോലൊരു.. അല്ല.. ഇതു പോലെ അല്ലാത്ത ഒരു കഥ അടുത്ത കാലത്ത് ദുബായ് മെട്രോയിൽ നടന്നു. മെട്രോ വാതിൽ അടയുന്നതിന് തൊട്ടു മുമ്പ് സായ്പ്പിന് ഒരു സ്മൈൽ കൊടുത്ത് മദാമ്മ ഓവർസ്മാർട്ടായി മെട്രോയിൽ ചാടി കയറി. സ്ലോമോഷനിൽ മെട്രോ കയറാൻ ഒരുങ്ങിയ വയസ്സൻ സായ്പ്പിന് മുന്നിൽ മെട്രോ വാതിൽ അടഞ്ഞു.
സുന്ദരി മദാമ്മ അകത്ത്, വയസ്സൻ സായ്പ്പ്
പെരുവഴിയിൽ, സ്മാർട് മെട്രോ മുന്നോട്ട്.
കൈയിൽ മൊബൈൽ ഇല്ലാത്ത മദാമ്മ അടുത്ത് സ്റ്റേഷനിൽ ഇറങ്ങി താടിക്ക് കൈയും കൊടുത്ത് ബെഞ്ചിലിരിപ്പായി. സായ്പ്പ് വന്നെങ്കിൽ വന്നു.
കേരളക്കാർ മൊബൈൽ കൊണ്ട് ഓട്ടോറിക്ഷയിൽ കയറി കുടുംബ്ബത്തോട് ചേർന്നു. മദാമ്മയും സായ്പ്പും ഒരു മാസത്തിന് ശേഷം ലണ്ടനിൽ കണ്ടുമുട്ടി ഹായ് ഹോയ് പറഞ്ഞെങ്കിലായി.
കുറുവെടി – 24 >>>
1 comment:
കേരളക്കാർ മൊബൈൽ കൊണ്ട് ഓട്ടോറിക്ഷയിൽ കയറി കുടുംബ്ബത്തോട് ചേർന്നു. മദാമ്മയും സായ്പ്പും ഒരു മാസത്തിന് ശേഷം ലണ്ടനിൽ കണ്ടുമുട്ടി ഹായ് ഹോയ് പറഞ്ഞെങ്കിലായി.
Post a Comment