മഴപ്പെയ്തു നനഞ്ഞൊരുമണ്ണിൽ
കാലുകൾ നട്ടു നടന്നു ഞാൻ.
മോഹങ്ങൾ വിത്തു വിതച്ചു
മരുഭൂവിൽ കൊന്നയും ചക്കയും
മാങ്ങയും പൂത്തുകിടപ്പതു കാണാൻ
കാല് വലിച്ചു നടന്നു ഞാൻ.
മോഹങ്ങൾക്കതിരില്ല വിഷു നാളിൽ
വിത്തു വിതച്ചു നടക്കാൻ.
വിത്തും കൈക്കോട്ടും
വിത്തും കൈക്കോട്ടും
വിഷുപ്പക്ഷി ചിലച്ചു പറന്നു.
സ്വപ്നങ്ങളായ സ്വപ്നങ്ങളെല്ലാം
പൂക്കുന്നൊരു വിഷുപ്പുലരി ഇനിയും വരും.
അതുകൊണ്ടു അടുത്ത വിഷു വരെ
നിങ്ങൾക്കേവർക്കും വിഷു ആശംസകൾ.
3 comments:
നിങ്ങൾക്കേവർക്കും വിഷു ആശംസകൾ.
2012 ഏപ്രിൽ 14ന് പുലർച്ചെ ഷാർജയിൽ നല്ല മഴ ഉണ്ടായിരുന്നു.
വിഷു ആശംസകൾ
Post a Comment