Thursday, January 31, 2013

ജനാധിപത്യം ഒരു കിളിക്കൂടാണ്

ജനാധിപത്യചട്ടക്കൂട്

ഒരു കിളിക്കൂടാണ്.

സാധാരണക്കാരൻ

ഒരു കിളിയാണ്.



സ്വാതന്ത്ര്യം

ചിലരുടെ ഔദാര്യമാണ്;

ജനാധിപത്യം

ജനങ്ങളുടെ മീതെ

ചിലരുടെ ആധിപത്യമാകുമ്പോൾ.



വിലക്കയറ്റവും കള്ളപ്പണവും

സ്വർണ്ണത്തളികയിൽ പൂജിക്കപ്പെടുന്നു,

ജനവിരുദ്ധത

ജനാധിപത്യത്തിന്റെ മുഖമുദ്രയാകുമ്പോൾ;

ജനകീയസമരങ്ങൾ

തെരുവിൽ ചോരപ്പുഴയാകുന്നു.



ജനാധിപത്യം

ദരിദ്രനെ

അതിദരിദ്രനായും

സമ്പന്നനെ

അതിസമ്പന്നനുമാക്കുന്നു.

ധനികനും ദരിദ്രനും

അതിവേഗം വളരുന്നു.

സമ്പന്നജനവും ദരിദ്രജനവും.



ജനാധിപത്യം

അടിത്തട്ട്കാരന്റെ

ഒരു വോട്ടിന്റെ അഹങ്കാരമാണ്,

മേൽത്തട്ടുകാരന്റെ പൊങ്ങച്ചവും.



ജനാധിപത്യം ഒരു കിളിക്കൂടാണ്.

സാധാരണക്കാരൻ കൂട്ടിലെ കിളിയും.

Thursday, January 24, 2013

കിണറിലെ വെള്ളം.





കിണർ എത്ര കുഴിച്ചാൽ

വെള്ളം കിട്ടും?

ഒരു മീറ്റർ

രണ്ട് മീറ്റർ

മൂന്ന് മീറ്റർ

അഞ്ച് മീറ്റർ

ഇരുപത് മീറ്റർ…



വർഷം തോറും

കിണർ വളരുന്നു താഴോട്ട്…

മരങ്ങൾ മുറിച്ചു

കുളങ്ങൾ മൂടി

നെൽപ്പാടങ്ങൾ നികത്തി

എന്നിട്ടും

കിണറിൽ വെള്ളമില്ല.



മഹാമാരി പെയ്തു

കൊടുങ്കാറ്റ് അടിച്ചു

ഭൂമി കുലുങ്ങി

സുനാമി വീശി

എന്നിട്ടും

കിണറിൽ വെള്ളമില്ല.



മുത്തച്ഛൻ കൈകുമ്പിളിലൊതുക്കിയ

വെള്ളം കുഴൽ കിണറിന്റെ

അഗാധതലങ്ങളിലൊളിച്ചു കളിക്കുന്നു.



കിണറിൽ വെള്ളം തേടിയ മകൻ

കിണർ കുഴിച്ചിറങ്ങിയ അച്ഛന്റെ

എല്ലും തോലുമായി മടങ്ങി.



കിണർ എത്ര കുഴിച്ചാൽ

വെള്ളം കിട്ടും?

ഒരു ആയുസ്സ്

രണ്ട് ആയുസ്സ്

മൂന്ന് ആയുസ്സ്............!!!

കുറുമൊഴി-8

മാനവരാശിയുടെ നിലനിൽപ്പിന്റെ മുദ്രാവാക്യം

ഞാനെന്റെ മണ്ണ് വിട്ടുപോയി

നഗരങ്ങളിൽ ചെന്ന് വെള്ളിക്കാശിന്റെ

കിലുക്കത്തിൽ മയങ്ങി.

ഞാനെന്റെ പശുവിനെ കൊന്നു.

ഞാനെന്റെ പശുവിന്റെ നറുമ്പാൽ നുകർന്നില്ല.

പശുവിന്റെ മാംസം തിന്നു തിമിർത്തു.

ഞാനെന്റെ കുഞ്ഞിനെ പ്ലാസ്റ്റിക്ക് പാലിൽ കുതിർത്തു.

അർബ്ബുദം പൂക്കാൻ ഭക്ഷണം കഴിച്ചു.

അർബ്ബുദം സിരകളിൽ നുരയുന്നു.



എനിക്കൊരു പശു വേണം

എനിക്കിത്തിരി മണ്ണ് വേണം

വിഷമില്ലാത്ത വിള വേണം