Thursday, March 8, 2012

നഗ്നപാദനായി നഗരപ്രദക്ഷിണം

താര്‍ ഉരുകുന്ന മീനമാസത്തിലെ കൊടുംചൂടിലും വെള്ളം കുത്തിയൊഴുകുന്ന കറ്ക്കിടക മാസ ദിനങ്ങളിലും ഒരു ദിവസം പോലും അവധിയെടുക്കാതെ പുലറ്ച്ച മുതല്‍ സന്ധ്യ വരെ കണ്ണുര്‍ നഗരത്തില്‍ നഗ്നപാദനായി നടക്കുന്നതാരാണ്? നഗരത്തിലെ കടകളിലും ഓഫിസുകളിലും നിത്യസന്ദറ്ശകനായ എളയാവൂറ്കാരന്‍ രവിയേട്ടനാണല്ലോ അത്.

32 വര്ഷമായി രവിയേട്ടന്‍ നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിലെ താണ ബ്രാഞ്ചില്‍ ബില്‍ കലക്ടറുടെ ജോലി ആരംഭിച്ചിട്ട്. കണ്ണൂറ് ആശുപത്രി, ചൊവ്വ, വാരം വഴി വലിയന്നൂര് വരെയാണ് രവിയേട്ടന്റെ പ്രവര്‍ത്തനമേഖല. ഇത്രയും സ്ഥലങ്ങളില്‍ ചെരിപ്പിടാതെ കരിങ്കല്ച്ചീളുകളിലും ചരല്‍ പാതകളിലും നടക്കുക കുറച്ചു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ശരിക്കും പറഞ്ഞാല് ഭൂമിയുമായി കിന്നരിച്ചുള്ള ഈ യാത്ര തുടങ്ങിയിട്ട് 55 വര്ഷമായി. ജനിച്ച അന്നുമുതലെ.
എന്തിനാണ് ഈ സാഹസത്തിന് മുതിര്ന്നതെന്നോ എന്ത് കൊണ്ട് ചെരിപ്പിട്ടില്ല എന്നൊക്കെ ചോദിച്ചാല്‍ രവിയേട്ടന് പ്രത്യേകിച്ച് ഉത്തരമൊന്നുമില്ല. ഇത് ഇങ്ങനെയാണ് ഇങ്ങനെയൊക്കെ എനിക്ക് ജീവിക്കാന്‍ പറ്റു എന്നേ രവിയേട്ടന് പറയാന്‍ കഴിയു. അതു പോലെ തന്നെ ഖദര്‍ ധരിക്കുന്നതും. ഇത് രണ്ടാം തൊലിയായിട്ട് വര്ഷങ്ങള് കുറെ ആയി. സ്ക്കൂള് തലം തൊട്ടെ ഇതും ജീവിതത്തിന്റെ ഭാഗമായി. ഇതിനൊന്നും പ്രത്യേകിച്ച് ഒരു കാരണം പറയാനില്ല. ഒരു നിയോഗം പോലെ ഇതൊക്കെ പിന്തുടരുന്നു. പത്രവിതരണം ചെയത കാലത്തും നെയ്ത്ത് ജോലി ചെയ്ത സമയത്തും കണ്ടക്ടറായി ജോലി ചെയ്തപ്പോഴും ഇതിനൊന്നും ഒരു മാറ്റവുമുണ്ടായിരുന്നില്ല.
പക്ഷെ ഒരു കാര്യം രവിയേട്ടന് നന്നായി അറിയാം മണ്ണോട് ചേറ്ന്നുള്ള ഈ യാത്ര ആനന്ദദായകമാണ്, ഉന്മേഷം ഉണ്ടാക്കുന്നതാണ്. ജീവിതത്തില് ഇതു വരെ പറയത്തക്ക ഒരു അസുഖവും ഉണ്ടായിട്ടില്ല. എന്നുമാത്രമല്ല ചെറുപ്പാക്കാറ്ക്ക് ഇടയില്‍ പോലും വ്യാപകമായ പ്രമേഹം മുതല്‍ കൊള്സ്ട്രോള്, പ്രഷര്‍ വരെ രവിയേട്ടന്റെ നാലയലത്ത് പോലും എത്തി നോക്കിയിട്ടില്ല.
അപ്പോള് ഈ നടത്തത്തില് എന്തോ ഗുണമുണ്ടല്ലോ. മണ്ണില്‍ രണ്ട് കാലും കുത്തിയുള്ള ഈ നടത്തം മൊബെയില് ബാറ്ററി ഇലക്ട്രിക്ക് സോക്കറ്റില്‍ നിന്ന് ചാറ്ജ് ചെയ്യുന്നത് പോലെ പ്രകൃതിയില് നിന്ന് ഊറ്ജം വലിച്ചെടുക്കുകയാണെന്ന് എത്ര പേറ്ക്കറിയാം. എന്നാല് രവിയേട്ടനത് അനുഭവിച്ചറിയാം.
മണ്ണില്‍ നടക്കുന്നതും മണ്ണോട് ചേര്‍ന്ന് കിടക്കുന്നതും വഴി ശരീരത്തിലെ വേദന,മാനസിക സമ്മറ്ദം,പേശീമുറ്ക്കം,തലവേദന എന്നിവ കുറക്കുകയും ശരിയായ രീതിയില് രക്തപ്രവാഹം സംഭവിച്ച് ഉന്മേഷം ഉണ്ടാക്കുകയും രാത്രിയില് സുഖനിദ്ര കിട്ടുകയും ചെയ്യുന്നുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പുരാതനകാലങ്ങളില് മനുഷ്യര്‍ ചെയ്തതും ഇത് തന്നെയാണല്ലോ. മണ്ണോട് ചേറ്ന്ന് കിടക്കുമ്പോള് ഭൂമിയില് നിന്ന് വൈദ്യുത തരംഗങ്ങള് ശരീരത്തില് പ്രവേശിക്കും.
ജനിച്ച അന്നുതന്നെ കുഞ്ഞുങ്ങള്ക്ക് പാദരക്ഷ തയ്യിപ്പിച്ച് പ്രകൃതിക്കും കുട്ടികള്ക്കും ഇടയില് ഒരു വലിയ അകല്ച്ച സൃഷ്ടിക്കുകയാണ്. ആധുനിക ജീവിത രീതി മനുഷ്യനെ പ്രകൃതിയില് നിന്ന് എത്രമാത്രം അകറ്റാമോ അത്രയും അകറ്റികൊണ്ടിരിക്കയാണ്. പ്രകൃതിയില് നിന്നുള്ള ഈ ഊറ്ജപ്രവാഹത്തെ നിരാകരിക്കയാണ്. കുട്ടികള്‍ മണ്ണില്‍ കളിച്ച് വളരണം. ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും മണ്ണിലും പുല്ലിലും നടക്കുന്നത് നല്ലതാണ്. മണ്ണില്‍ മലറ്ന്ന് കിടന്ന് നക്ഷത്രങ്ങളെ നോക്കി കിടക്കുന്നത് എത്ര രസകരമാണ്. അത് ഒരു കടല്പ്പുറത്താണെങ്കില്‍ അതിലും ഗംഭീരമായി. കടലിന്റെ ആരവവും നക്ഷത്രങ്ങളുടെ ഒളിച്ചു കളിയും ആസ്വദിക്കുമ്പോള്‍ പ്രകൃതിയില് നിന്ന് ഊറ്ജം നമ്മുടെ ശരീരത്തിലേക്ക് ഒഴുകി വരുന്നത് അറിയാന് കഴിയും. 
 കൂട്ടുകാറ് കളിയാക്കികൊണ്ട് ചോദിക്കും “ രവി നീ കല്യാണദിവസവും ചെരിപ്പിട്ടില്ലെ?” രവിയേട്ടന് ശാന്തനായി പ്രതികരിക്കും “ ഇല്ല. ആ ദിവസവും വേണ്ടി വന്നില്ല”
കണ്ണൂരിലെ ചെരിപ്പ് കടക്കാര്‍ പല പ്രാവശ്യം വല വീശി നോക്കി രവിയേട്ടനെ ചെരിപ്പിനകത്താക്കാന്‍. രവിയേട്ടന്‍ ചിരിച്ച് കൊണ്ടു പറയും “ഇത്രയും കാലം ഇങ്ങനെ പോയില്ലേ. ഇനി അങ്ങോട്ടും പോകുന്നിടത്തോളം ഇങ്ങനെ തന്നെ പോട്ടെ”
അവസാനം തോറ്റ് തൊപ്പിയിട്ട് കടക്കാര്‍ രവിയേട്ടനോട് അപേക്ഷിച്ചു “ രവിയെ നീ അനുയായികളെ ഉണ്ടാക്കി ഞങ്ങളുടെ കച്ചോടം പൂട്ടിക്കരുത്”
ചൈനീസ് ഖാദി ധരിച്ച് സ്വജിവിതത്തില് ഗാന്ധി വിരുദ്ധന്മാരായി ജീവിക്കുന്നവരുടെ കാലത്ത് എന്റെ ജിവിതം തന്നെയാണ് എന്റെ സന്ദേശമെന്ന് പറഞ്ഞ ഗാന്ധിയെ അനുസ്മരിപ്പിക്കും വിധം യാതൊരു അവകാശവാദവുമില്ലാതെ രവിയേട്ടന്‍ നഗരത്തില്‍ നമ്മുക്കിടയില്‍ ഇന്നും നഗ്നപാദനായി സഞ്ചാരത്തിലാണ്. 

 

3 comments:

ഇആര്‍സി - (ERC) said...

ചൈനീസ് ഖാദി ധരിച്ച് സ്വജിവിതത്തില് ഗാന്ധി വിരുദ്ധന്മാരായി ജീവിക്കുന്നവരുടെ കാലത്ത് എന്റെ ജിവിതം തന്നെയാണ് എന്റെ സന്ദേശമെന്ന് പറഞ്ഞ ഗാന്ധിയെ അനുസ്മരിപ്പിക്കും വിധം യാതൊരു അവകാശവാദവുമില്ലാതെ രവിയേട്ടന്‍ നഗരത്തില്‍ നമ്മുക്കിടയില്‍ ഇന്നും നഗ്നപാദനായി സഞ്ചാരത്തിലാണ്.

mvalappil said...

നന്നയിട്ടുണ്ട്. അദ്ദേഹത്തെ സമ്മതിക്കണം.

എന്റെ ബ്ലോഗ്ഗിൽ ഇട്ട കമന്റ് ഇപ്പോഴാൺ കണ്ടത്. താങ്ക്സ്. :)

mvalappil said...

നന്നയിട്ടുണ്ട്. അദ്ദേഹത്തെ സമ്മതിക്കണം.

എന്റെ ബ്ലോഗ്ഗിൽ ഇട്ട കമന്റ് ഇപ്പോഴാൺ കണ്ടത്. താങ്ക്സ്. :)