കരഞ്ഞാലമ്മ തല്ലും.
ചിരിച്ചാലഛന്‍ തല്ലും.
കൂട്ടുകാരോടൊത്ത് കളിച്ചാല്‍
അമ്മയോതും പരാതിയില്‍
അഛന്‍ ചൂരല്‍ കഷായം പൂശും
ചന്തിയില്‍ പത്തില്‍ കുറഞ്ഞിടാതെ.
മാര്‍ക്ക് കുറഞ്ഞാല്‍
ടീച്ചറമ്മയും അഛന്‍ മാഷും
ഞെക്കി ഞെക്കി തീര്‍ക്കും പാതി ജീവനെ.
ഗൃഹപാഠം തീര്‍ക്കണം
അടുക്കളപണി നോക്കണം
പശുവിന് പുല്ല് കൊടുക്കണം
ചാണകമണമേറും ഉടുപ്പുമായോടണം
അവസാനബസ്സില്‍ അവസാന മണിയടിക്കുമുമ്പെ
സ്കൂളില്‍ മിസ്സിന്റെ ദുര്‍മുഖം കാണാതെ.
അനങ്ങരുത്,അങ്ങോട്ടുമിങ്ങോട്ടും നോക്കരുത്
ആരോടും മിണ്ടരുത്.
തെറ്റിയാല്‍ തല ഭിത്തിയിലിടിച്ചാക്രോശിക്കും
സൃഷ്ടികര്‍ത്താവാം താതന്‍.
പിളര്‍ന്ന ചൂരല്‍വടിയില്‍
ഇറ്റ് വീഴുന്നു ചോര
തുടയരികിലൂടെ
ഹൃദയരേഖയിലൂടെ.
തുടയരികിലൂടെ
ഹൃദയരേഖയിലൂടെ.
വിധിയിത് ജീവിതമിത് ലക്ഷമണരേഖാവൃത്തമിത്.
വീട്ടിലെ കുട്ടികളെങ്ങോട്ട് പോകും?
ഞാനാണധിപന് എന്നുമെന്നെന്റെ അവസാനം വരെ
നിങ്ങളെന്നും കീടങ്ങളെന്റെ അടിമകള്‍.
കല്ലെപിളര്‍ക്കുന്ന താതന്റെ ശാസന കേട്ടു
തകരുന്നു തരളിത ഹൃദയം.
വിധിയിത് ജീവിതമിത് ലക്ഷമണരേഖാവൃത്തമിത്.
1 comment:
വിധിയിത് ജീവിതമിത് ലക്ഷമണരേഖാവൃത്തമിത്.
വീട്ടിലെ കുട്ടികളെങ്ങോട്ട് പോകും?
Post a Comment