യേശുവിന്‍ ദാസാ യേശുദാസാ
ദൈവത്തിന്‍ ദാസാ ദേവദാസാ
സരസ്വതി പുത്രാ ഗാന ഗന്ധറ്വ്വാ…
നിന്‍ രൂപം, നിന്‍ പുകഴ്
ബാലികേറാ മലയാക്കി ഉണ്ണിക്കണ്ണന്റെയിടം.
എന്നിട്ടും,,,,
ഗുരുവായൂരമ്പലനടയില്‍ നിന്‍ ഗാനസുധയിലുണരും,
കാണികാണും അമ്പാടിക്കണ്ണനെന്തെ നിന്നെ പുല്കാത്തത്!!!!
പൂന്താനത്തിന്‍ വിഭക്തിയിലലിഞ്ഞ കണ്ണനെന്തെ
നിന്‍ ഓടക്കുഴല്‍ വിളി കേള്ക്കാത്തത്????
ഗുരുവായൂരമ്പലത്തിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും അമ്പലത്തിലോ അവിടെയെത്തുന്ന ഭക്തജനങ്ങളുടെ മതമോ ജാതിയോ കണ്ടുപിടിക്കുന്ന സുരക്ഷാസംവിധാനങ്ങളൊന്നും ഇതു വരെ കണ്ടുപിടിച്ചിട്ടില്ല. മതം മണത്ത് പിടിക്കാന്‍ പട്ടികള്ക്കും കഴിയില്ല. പ്രശസ്തനാകുന്നതിന് മുമ്പ് യേശുദാസ് ഗുരുവായൂരമ്പലത്തില്‍ വന്നിരുന്നെങ്കില്‍ എന്ത് സംഭവിക്കുമാ യിരുന്നു? നീരാട്ട് കഴിഞ്ഞ് കണിയും കണ്ട് പ്രസാദവും തിന്ന് ഒരു പാട്ടും പാടി തിരിച്ചു പോകും അത്ര തന്നെ. അങ്ങനെ അപ്രശസ്തരായ എത്രയോ അന്യമതസ്ഥര്‍ ഇന്നും അമ്പലങ്ങളില്‍ കയറി പോകുന്നു. ഇത് കണ്ടുപിടിക്കാന്‍ ദൈവത്തിന് പോലും കഴിയില്ല. അല്ലെങ്കില്‍ ദൈവം എന്തിന് കണ്ടുപിടിക്കണം. എല്ലാ മതസ്ഥരും ദൈവസൃഷ്ടിയാകുമ്പോള്‍!!!!
എല്ലാ അമ്പല-പള്ളി-ചന്ദനക്കുട ഉത്സവങ്ങളിലും എല്ലാ ജനങ്ങളും പങ്കെടുക്കുന്നുണ്ടു. പിന്നയെന്തിനാണ് അഹിന്ദുക്കള്ക്ക് പ്രവേശനമില്ലെന്ന ബോറ്ഡ്!!! അന്യമതസ്ഥര്‍ ഉണ്ടാക്കിയ സാധനങ്ങള്‍ ശ്രീകോവിലിനുള്ളിലും പള്ളികളിലും ഉപയോഗിക്കുന്നതിന് ഒരു അയിത്തവുമില്ല. എന്നാല്‍ അവര്‍ ശുദ്ധിയായി ഭക്തിയോടെ അവിടെ എത്തിയാല്‍ അവര്‍ക്ക് വിലക്ക്. ഇത് ദൈവനിഷേധമല്ലാതെ മറ്റൊന്നുമല്ല. പിന്നയെന്തിനാണ് അഹിന്ദുക്കള്ക്ക് പ്രവേശനമില്ലെന്ന ബോറ്ഡ്!!!
ആരാധനാലയങ്ങള്‍ എല്ലാ ജനങ്ങള്ക്കും വേണ്ടിയുള്ളതാണ്. അവിടെ അവര്‍ക്ക് ശാന്തി കിട്ടുന്നുവെങ്കില്‍ അവര്‍ സായൂജ്യമടയട്ടെ. അവിടെ കൊള്ളയടിക്കുന്ന അനാവശ്യ വഴിപാടുകള്‍ ഒഴിവാക്കുക. ദൈവം സാധാരണ ജനങ്ങളുടെ സാമ്പത്തിക പരാധീനത ആകാതിരിക്കട്ടെ. ആരാധനാലയങ്ങള്‍ ശാന്തിയുടെയും കലയുടെയും കേളീരംഗമാകട്ടെ.
തൂണിലും തുരുമ്പിലും ദൈവമുണ്ടെങ്കില്‍ യേശുദാസിലും യൂസഫലിയിലും കമലസുറയയ്യിലും ദൈവമുണ്ടു. പിന്നയെന്തിന് അവകാശ തറ്ക്കങ്ങള്‍??
തീവ്രവാദികള്‍ ആരാധനാലയങ്ങള്‍ വിട്ട് പോകുക.
ആരാധനാലയങ്ങളുടെ വാതില്‍ എല്ലാ ആളുകള്ക്കും മതഭേദമില്ലാതെ തുറന്ന് കിടക്കട്ടെ.
ലോകാ സമസ്താ സുഖിനോ ഭവന്തു.
===========================================================================
ഒരു ദിവസം യേശുദാസ് ഗോപകുമാരനെ കാണും....

3 comments:
ഗുരുവായൂര് അമ്പലത്തില് ചുരിദാര് അനുവദിച്ച അധികാരികള്ക്ക് യേശുദാസന് ഗുരുവായൂര് അമ്പലത്തില്
ദര്ശനം നടത്താന് സൌകര്യം ചെയ്ത് കൊടുക്കാന് കഴിയും. അവര്‍ അങ്ങനെ ചെയ്യും എന്ന് നമ്മുക്ക് ആശിക്കാം
എല്ലാ മതസ്ഥരുടെയും എല്ലാ ആരാധനാലയങ്ങളിലും ആര്‍ക്കും എപ്പോഴും കയറാനുള്ള അവകാശം ഉണ്ടാകണം. എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങള്‍ ഒരേ ഭരണത്തിന്‍ കീഴില്‍ (ദേവസ്വം) കൊണ്ടു വരണം. എന്നിട്ട് എല്ലാ ദൈവങ്ങളും താനും ഒന്നാണെന്ന 'തത്ത്വമസി' മന്ത്രം മനസ്സിലാക്കണം. അങ്ങനെയാകുമ്പോള്‍ വേറെ ഒരു ദൈവം ഇല്ലെന്ന സത്യം മനസ്സിലാക്കാം. അങ്ങനെ സത്യം മനസ്സിലാക്കുന്ന ജനങ്ങള്‍ മാത്രം ഉള്ള ഒരു കാലം വരുമെന്ന് നമുക്കാശിക്കാം.
പ്രവേശനം ഹിന്ദുക്കൾക്ക് മാത്രം എന്നുള്ളതിൽ നിന്ന് ഭക്തർക്ക്/ വിശ്വാസികൾക്ക് മാത്രം എന്നാണ് മാറ്റേണ്ടത്......മതം എന്നത് ഭക്തനെ ദൈവത്തിൽ നിന്ന് അകറ്റി നിർത്താൻ സാധൂകരണമാകുന്നില്ല
Post a Comment