Saturday, March 31, 2012

ഭൂമിക്കൊരു ദിനം

വിളക്കായ വൈദ്യുതി വിളക്കെല്ലാമണച്ചൊരുമെഴുകുതിരിനാളത്തിന് ചുറ്റുമിരുന്നു നമ്മൾ.

ഭൂമിക്കൊരു ദിനമെൻകിലും കൊടുത്തു
മനമുരുകി പ്രാർത്ഥിക്കാം നമ്മൾക്ക്.

ഭൂമി പിളർത്തി വലിക്കല്ലെ..
ഓസോൺ കുടയിൽ അരിപ്പകൾ വീഴല്ലെ...
ധ്രുവദേശത്തെ ഹിമകണമൊന്നുമുരുകല്ലെ...
പുഴയും കടലും
പടിവാതിലിലെത്തല്ലെ..

ഒരു വീടിന് പത്ത് മരം.
ഒരു കെട്ടിടത്തിന് നൂറ് മരം.
കെട്ടിടമായ കെട്ടിടമെല്ലാം
പുൽവള്ളിയിലമരുന്നെ..
മരുഭൂമിയിലെ ഓരോ മണൽത്തരിയിലുമൊരു
മരം വളരുന്നെ..

മെഴുകുതിരി ഉരുകിയുരുകിത്തീർന്നൊരു
ഇരുട്ടിൽ ഞങ്ങളുറങ്ങി.
സ്വപ്നങ്ങളായ സ്വപ്നങ്ങളെല്ലാം
നാമ്പ് വിടർത്തി പടരന്നൊരുദയത്തിനായി.

സ്വപ്നമെ നയിച്ചാലും........

--- 000 ---

click here to listen













കുറുവെടി – 14


തന്റെ വകുപ്പിലെ അഴിമതി കഥകൾ കേട്ട് പ്രതിരോധവകുപ്പ് മന്ത്രി ഏ കെ ആന്റണി കൈ തലയിൽ വെച്ച് ഒരു നിമിഷം തരിച്ചിരുന്നുപോയി. പിന്നെ ബോധം വന്നപ്പോൾ രാജ്യ രക്ഷയുടെ കാര്യമല്ലെ എന്ന് കരുതി ആരോടും പറഞ്ഞതുമില്ല. അഴിമതി കഥ പറഞ്ഞയാൾ എഴുതി തന്നതുമില്ല. അതു കൊണ്ടു അയാൾക്ക് ചായ കൊടുത്ത് പറഞ്ഞയച്ചു. സേനാമേധാവിക്ക് തലയിൽ ആലിപ്പഴം വീണപോലെ ഒരു വയസ്സ് കൂടിയപ്പോൾ ഇങ്ങനെയൊരു പാര വെക്കുമെന്ന് മുൻക്കൂട്ടി കാണാനും കഴിഞ്ഞില്ല.


          സ..സ..സത്യത്തിൽ എന്റെ     കോണകത്തിന് തീ പിടിച്ചുപോയി..


അയ്യോ എന്റെ കോണകത്തിന് തീ പിടിച്ചേ..

കുറുവെടി - 13

കുറുവെടി - 13





കുറുവെടി:   പെരുന്തച്ചൻ റീലോഡഡ്.
പെരുന്തച്ചന് മരണമില്ല.
ഓംഹ്രിം..ഹ്രിം..ഹ്രിം..ഓം നമഃ ശിവായ...

വരച്ച വരയിൽ വരാത്ത  മക്കളെയെല്ലാം ഗർഭപാത്രത്തിൽ വിളിച്ചു വരുത്തി പാര കൊണ്ടു അൺഢവും ബീജവുമാക്കി കഷണിച്ചു കളയും

ഓം ബാലകൃഷ്ണായ നമഃ.......
ഓം ഗണേശായ നമഃ.......
ഓം സർവ്വലോക പെരുന്തച്ചായ നമഃ.......

എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം.


കുറുവെടി - 12 >>> 

Friday, March 30, 2012

വിദ്വേഷക്കരിമ്പടം



ഇന്നലെവരെ തോളത്ത് കൈയിട്ട് ചിരിച്ച് നടന്ന് പോയ ആൾ ഇന്ന് രാവിലെ വന്ന് പരസ്യമായി തെറി പറയുക എന്ന് വെച്ചാൽ, അതും രക്തബന്ധമുള്ള സഹോദരനുമായിട്ട്. ഒന്നുകിൽ അവർക്ക് ഭ്രാന്താണ് അല്ലെൻകിൽ ആസൂത്രിതമായ ഒരു ഗൂഢപദ്ധതി അതിന്റെ പിറകിൽ കാണും.‌


ഇത്തരമൊരു സ്വഭാവമാറ്റം എല്ലാവർക്കും സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല.ചിലർക്ക് മരിക്കുന്നത് വരെ മറക്കാൻ കഴിയാത്ത ഒരു ഷോക്കായി ഹൃദയത്തിൽ പതിഞ്ഞ് കിടക്കും. ചിലരിലത് വെറുപ്പും ദേഷ്യവും കൊണ്ട് പകയായി മാറും. കുടുംബ്ബത്തിലാരെൻകിലും  ഇങ്ങനെ അകാരണമായി  (അല്ല കാരണമുണ്ടെന്ന് തന്നെ വെച്ചോ) ജനമധ്യേ അട്ടഹസിക്കുമ്പോൾ അത് കുടുംബ്ബത്തിനുണ്ടാക്കുന്ന മാനഹാനി എത്രവലുതായിരിക്കുമെന്ന് കുടുംബ്ബത്തിലെ വിവരവും വിവേകവുമുള്ള തലമുതിർന്നവർ കണ്ടെത്തി അത് പരിഹരിക്കേണ്ടതാണ്. അതുണ്ടാകുന്നില്ലെൻകിൽ സംഘടിതാസൂത്രിത ഗൂഢാലോചനയുടെ മറനീക്കിയുള്ള കത്തിവേഷം കണ്ട് ഞെട്ടി പോകുകയെ നിവൃത്തിയുള്ളു.

ആരെ വിശ്വസിക്കും അരയിൽ കിടക്കുന്ന അരഞ്ഞാണം സർപ്പമായി വിടർന്നാടുമ്പോൾ. അടുത്തിരുന്ന് കുശലം പറഞ്ഞുകൊണ്ടിരിക്കെ പൊടുന്നനെ ദംഷ്ട്രകൾ നീട്ടി രക്തം കുടിക്കാൻ വരുമ്പോൾ...എന്ത് പറ്റി ഈ മനുഷ്യർക്ക്. ഇവർക്കൊന്നും സൌഹാർദ്ദജീവിതം വേണ്ടെ?

എപ്പോഴും അടികൂടി കണക്ക് പറഞ്ഞ് ജീവിക്കാൻ. അല്ല ഇവർക്കെന്തെൻകിലും നേട്ടമുണ്ടോ ഇങ്ങനെയൊക്ക ചെയ്യുന്നത് കൊണ്ട്.

കനകം മൂലം കാമിനി മൂലം കലഹം ഉലകിൽ സുലഭം എന്ന് കേട്ടിട്ടുണ്ടു. അപ്പോൾ അടിസ്ഥാനപരമായ പ്രശ്നം സമ്പത്താണ്.
അതാണാളുകളെ പലവിധവേഷം കെട്ടിക്കുന്നതും തമ്മിലടിപ്പിക്കുന്നതും.

നേതാക്കന്മാരുടെ കുതന്ത്രങ്ങൾക്കും കുപ്രചരണങ്ങൾക്കും അന്ധമായി ഓശാന പാടുന്നത് അന്തിക്ക് കിട്ടുന്ന എല്ലിൻ കഷണങ്ങൾക്ക് വേണ്ടിയാണ്. നേതാവിന്റെ അഹന്തയ്ക്കും തന്നിഷ്ടത്തിനും ഏറ്റവും കൂടുതൽ ഏലുലയ്യ പാടുന്നവന് കൂടുതൽ എല്ലുകൾ കിട്ടും. നട്ടുച്ചയ്ക്ക് ഇരുട്ടാണെന്ന് പറഞ്ഞാൽ ചൂട്ട് കത്തിക്കാനും മടിയില്ല ഈ അവസരവാദികൾക്ക്.

ചിലർ ഇങ്ങനെയാണ് മേല്പറഞ്ഞ നേതാക്കന്മാരെ പോലെ. അവരുടെ ഇംഗിതത്തിനും   താല്പര്യത്തിനും തുള്ളുന്നവരെ മാത്രം മതി, അല്ലെങ്കിൽ വീടിനും നാടിനും പുറത്ത്.

വാക്കുകൾ കൊണ്ട് നിസ്സാരമായി തീർക്കാനാകുന്ന വിഷയങ്ങൾ വാളെടുത്ത് വഷളാക്കി കളയും ചില ഭദ്രകാളികൾ.

പണ്ട് കൊടുത്ത തകരപാത്രത്തിന്റെ കണക്ക് വരെ പറയും ചില വിദ്വാന്മാർ. സ്വന്തം കൂടപ്പിറപ്പ് തന്ന സ്നേഹത്തിന്റേയും സഹായത്തിന്റേയും വില എങ്ങനെ കൂട്ടുമെന്ന് ഏത് സ്കൂളിൽ ചെന്നാണവർ പഠിക്കുക.

ജനനമരണ മധ്യേ വൃഥാ തമ്മിലടിച്ചു നടക്കുന്നതെന്തെ വിഭോ...

പണവും ദുരമൂത്ത അധികാരവും അല്ല ശാന്തിയും മനസ്സമാധാനവും നിറഞ്ഞ സ്നേഹക്കനിയാണ് ജീവിതമെന്ന് ചിലരറിയുന്നത് മരണക്കിടയ്ക്കയിൽ കിടക്കുമ്പോഴാണ്. ഹാ കഷ്ടം.. അവർക്ക് വൈകി വന്ന വിവരം കൊണ്ടെന്ത് നേട്ടം.

കാട്ടാളനൊരു വാല്മീകിയാകാമെൻകിൽ, സാധരണമനുഷ്യന് വിദ്വേഷത്തിന്റെ കറ കഴുകി കളഞ്ഞ് സല്ഗുണസമ്പന്നനാകാൻ ഒരു രാമൻ വരേണ്ടാവശ്യമൊന്നുമില്ല.

കഠിനഹൃദയർക്കത് കഴിഞ്ഞെന്ന് വരില്ല, അത് അവരുടെ മരണത്തിന്റെ കൂടെ നരകത്തിലേക്ക് പോകുകയെ നിവൃത്തിയുള്ളു. ദൈവത്തിനുപോലും ഒന്നും ചെയ്യാൻ കഴിയില്ല.ആറടിമണ്ണിലൊടുങ്ങുമ്പോൾ സ്വവസ്ത്രം പോലും എടുക്കാൻ കഴിയില്ലെന്ന് അവർക്കറിയില്ലെന്നുണ്ടോ.
ഇത്തരം ആളുകളിൽ നിന്ന് അകന്ന് നില്ക്കുന്നതാണ് ബുദ്ധി. അല്ലെൻകിൽ അവർ മുട്ടിന് മുട്ടിന് പാര വെച്ച് ജീവിതം കുളമാക്കികളയും.

നല്ല മനുഷ്യർ സ്നേഹനിർഭരരായി ആനന്ദപുളകിതരായി ജിവിതമാകുന്നമൃതം നുണഞ്ഞുല്ലസിക്കട്ടെ. ആ സ്നേഹോദ്യാനത്തിൽ ബന്ധുമിത്രാദികൾ പാരിജാതങ്ങളാകട്ടെ.

ലോകാസമസ്താ സുഖിനോ ഭവന്തു.

Friday, March 23, 2012

കുറുവെടി - 12


കുറുവെടി:ശ്രീപപ്പനാവാ...അറകളിൽ ഉഗ്രവിഷമുള്ള നാഗങ്ങളുണ്ടെന്നും, അറ തുറന്നാൽ മഹാമാരി പടരുമെന്നും, അറ തുറക്കാൻ സഹായിച്ച ഒരാൾ വാതം വന്ന് കിടപ്പിലായെന്നും,ചിലർക്ക് ഭ്രാന്ത് പിടിച്ചെന്നും എന്നൊക്കയുള്ള നട്ടാല്‍  പൊടിക്കാത്ത നുണകൾ പ്രചരിപ്പിച്ചതിന്റെ ഗുട്ടൻസ് ഇപ്പോഴല്ലെ പിടി കിട്ടിയത്. പിന്നെയും ചിലതൊക്ക കേട്ടു ശ്രീപപ്പനാവാ.... വീ എസ്സും രാജാവും പായസപ്പാത്രവും... അറയിലും അണിയറയിലും എന്തൊക്കെ ചീഞ്ഞ് കിടക്കുന്നുണ്ടാകും..എന്തെരൊ സംഭവിക്കണ് പപ്പനാവാ നിന്റെ മായാവിലാസങ്ങൾ   

കുറുവെടി - 11>>>

കുറുവെടി - 11



കുറുവെടി:അത് റൈറ്റ്. അപ്പറഞ്ഞത് കറക്ട്. നാളെ ഈ സഖാവിനെപ്പറ്റിയും ഇങ്ങനെ ആരെൻകിലും പറയുമോ ആവോ!! കമ്മ്യൂണിസ്റ്റുകാർ മറ്റുള്ളവർക്ക് മാതൃകയാകുകയും ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപ്പെട്ട് അവരോടൊപ്പം ചേർന്ന് മുന്നോട്ട് പോകേണ്ടവരാണ്. വന്ന് വന്ന് ഏറ്റവും വലിയ തൊഴിലാളി സംഘടന കോൺഗ്രസ്സിന്റെ കൂടെയാണ്. എപ്പോഴാണ് സഖാവെ നമ്മളൊന്ന് നന്നാകുക.

കുറുവെടി - 10>>>>


Thursday, March 22, 2012

കവിതാലാപനം- 5 - (വീട്ടിലെ വയോധികരെങ്ങോട്ട് പോകും?)


കവിത കേൾക്കാൻ താഴെ ഞെക്കുക...കാതുള്ളവർ കേൾക്കട്ടെ...
https://www.podbean.com/eu/pb-itewf-286ccb








Podcast Powered By Podbean

കവിതാലാപനം- 4 (വീട്ടിലെ കുട്ടികളെങ്ങോട്ട് പോകും)


വീട്ടിലെ കുട്ടികള്‍
എങ്ങോട്ട് പോകും??

കവിത കേൾക്കാൻ താഴെ ഞെക്കുക...
കാതുള്ളവർ കേൾക്കട്ടെ...

Tuesday, March 20, 2012

സൂര്യനോ ചന്ദ്രനോ


പൌർണമി ചന്ദ്രനല്ല
സൂര്യഗ്രഹണവുമല്ല
പകലുദിച്ച ചന്ദ്രബിംബ്ബവുമല്ല
പൊടിയിൽ കുളിച്ച മരുഭൂമിയിലെ സൂര്യൻ

മാർച്ച് മാസം ദുബായിൽ കണ്ട ഒരു ദൃശൃം

Friday, March 16, 2012

കുറുവെടി - 10

കോൺഗ്രാസുകാർ, അഭിസാരികയെ പലതവണ ഉപയോഗിച്ച് വലിച്ചെറിയുന്നത് പോലെ സിന്ധുജോയിയെയും കറിവേപ്പില പോലെ വലിച്ചെറിഞ്ഞു. അതെ ഗതിതന്നെ ശെൽവനും ഉണ്ടാകുമെന്ന് വി.എസ്.




കുറുവെടി : മൂലക്കിരുന്ന അമ്മിയെടുത്ത് കാലിലിട്ടത് പോലെ ആയല്ലോ വീ എസെ..വെറുതെ വീട്ടിലിരുന്ന് ചൊറികുത്തുന്ന സിന്ധുവിന് വേണ്ടാത്ത പബ്ളിസിറ്റി കിട്ടി അത്ര തന്നെ. അതു കൊണ്ട് അടുത്ത ദിവസം മുതൽ പത്രത്തിലും ടീവിയിലും സ്റ്റേജിലും സിനിമാസ്കോപ്പ് പോലെ നിറഞ്ഞു നിന്നു സിന്ധു കരച്ചിലും പിഴിച്ചിലുമായി. അഭിസാരിക പ്രയോഗം വരുത്തിവെച്ച ഒരു ഗുണം. സിന്ധു നന്ദി ആരോട് ചൊല്ലേണ്ടു വീ എസ്സിനോടല്ലാതെ.


അഭിസാരിക പ്രയോഗം വല്ലാണ്ട് ആഘോഷിച്ച കോൺഗ്രസ്സുകാർ പറയുന്ന അർത്ഥമൊന്നുമില്ലെന്നാണ് നിഘണ്ടു തപ്പിയ വിദഗ്ദന്മാർ ഇപ്പോൾ പറയുന്നത്.


അപ്പോൾ പണിയായല്ലോ സിന്ധുവിന് ആർക്കെതിരെയാണ് കേസ് കൊടുക്കുക? ഖേദം പ്രകടിപ്പിച്ച വീ എസ്സിനെതിരെയോ നാടാകെ പാട്ട് പാടി നാറ്റിച്ച കോൺഗ്രാസ്സുകാർക്കെതിരെയോ. സിന്ധുവിന് ഒരു സ്ഥാനം കൊടുത്ത് ഈ കറ കഴുകി കളയുന്നതാണ് കോൺഗ്രസ്സിന് നല്ലത്.  ഒരു വല്ലാത്ത വീ എസ്സ് ഫാക്ടർ കോൺഗ്രസ്സിലും!!!


Thursday, March 8, 2012

ഗാന്ധി രവി

നഗ്നപാദനായി നഗരപ്രദക്ഷിണം സുദിനത്തില്‍ വന്നപ്പോള്‍ 

ഇതാ ഒരു ഒറിജിനല്‍ ഗാന്ധിയന്‍. നിങ്ങള്‍ക്കും ഇത് ജിവിതത്തില്‍ ആകാം.

sudhinam-3

http://www.scribd.com/doc/155643127/Ravie-Ttan 

നഗ്നപാദനായി നഗരപ്രദക്ഷിണം

താര്‍ ഉരുകുന്ന മീനമാസത്തിലെ കൊടുംചൂടിലും വെള്ളം കുത്തിയൊഴുകുന്ന കറ്ക്കിടക മാസ ദിനങ്ങളിലും ഒരു ദിവസം പോലും അവധിയെടുക്കാതെ പുലറ്ച്ച മുതല്‍ സന്ധ്യ വരെ കണ്ണുര്‍ നഗരത്തില്‍ നഗ്നപാദനായി നടക്കുന്നതാരാണ്? നഗരത്തിലെ കടകളിലും ഓഫിസുകളിലും നിത്യസന്ദറ്ശകനായ എളയാവൂറ്കാരന്‍ രവിയേട്ടനാണല്ലോ അത്.

32 വര്ഷമായി രവിയേട്ടന്‍ നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിലെ താണ ബ്രാഞ്ചില്‍ ബില്‍ കലക്ടറുടെ ജോലി ആരംഭിച്ചിട്ട്. കണ്ണൂറ് ആശുപത്രി, ചൊവ്വ, വാരം വഴി വലിയന്നൂര് വരെയാണ് രവിയേട്ടന്റെ പ്രവര്‍ത്തനമേഖല. ഇത്രയും സ്ഥലങ്ങളില്‍ ചെരിപ്പിടാതെ കരിങ്കല്ച്ചീളുകളിലും ചരല്‍ പാതകളിലും നടക്കുക കുറച്ചു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ശരിക്കും പറഞ്ഞാല് ഭൂമിയുമായി കിന്നരിച്ചുള്ള ഈ യാത്ര തുടങ്ങിയിട്ട് 55 വര്ഷമായി. ജനിച്ച അന്നുമുതലെ.
എന്തിനാണ് ഈ സാഹസത്തിന് മുതിര്ന്നതെന്നോ എന്ത് കൊണ്ട് ചെരിപ്പിട്ടില്ല എന്നൊക്കെ ചോദിച്ചാല്‍ രവിയേട്ടന് പ്രത്യേകിച്ച് ഉത്തരമൊന്നുമില്ല. ഇത് ഇങ്ങനെയാണ് ഇങ്ങനെയൊക്കെ എനിക്ക് ജീവിക്കാന്‍ പറ്റു എന്നേ രവിയേട്ടന് പറയാന്‍ കഴിയു. അതു പോലെ തന്നെ ഖദര്‍ ധരിക്കുന്നതും. ഇത് രണ്ടാം തൊലിയായിട്ട് വര്ഷങ്ങള് കുറെ ആയി. സ്ക്കൂള് തലം തൊട്ടെ ഇതും ജീവിതത്തിന്റെ ഭാഗമായി. ഇതിനൊന്നും പ്രത്യേകിച്ച് ഒരു കാരണം പറയാനില്ല. ഒരു നിയോഗം പോലെ ഇതൊക്കെ പിന്തുടരുന്നു. പത്രവിതരണം ചെയത കാലത്തും നെയ്ത്ത് ജോലി ചെയ്ത സമയത്തും കണ്ടക്ടറായി ജോലി ചെയ്തപ്പോഴും ഇതിനൊന്നും ഒരു മാറ്റവുമുണ്ടായിരുന്നില്ല.
പക്ഷെ ഒരു കാര്യം രവിയേട്ടന് നന്നായി അറിയാം മണ്ണോട് ചേറ്ന്നുള്ള ഈ യാത്ര ആനന്ദദായകമാണ്, ഉന്മേഷം ഉണ്ടാക്കുന്നതാണ്. ജീവിതത്തില് ഇതു വരെ പറയത്തക്ക ഒരു അസുഖവും ഉണ്ടായിട്ടില്ല. എന്നുമാത്രമല്ല ചെറുപ്പാക്കാറ്ക്ക് ഇടയില്‍ പോലും വ്യാപകമായ പ്രമേഹം മുതല്‍ കൊള്സ്ട്രോള്, പ്രഷര്‍ വരെ രവിയേട്ടന്റെ നാലയലത്ത് പോലും എത്തി നോക്കിയിട്ടില്ല.
അപ്പോള് ഈ നടത്തത്തില് എന്തോ ഗുണമുണ്ടല്ലോ. മണ്ണില്‍ രണ്ട് കാലും കുത്തിയുള്ള ഈ നടത്തം മൊബെയില് ബാറ്ററി ഇലക്ട്രിക്ക് സോക്കറ്റില്‍ നിന്ന് ചാറ്ജ് ചെയ്യുന്നത് പോലെ പ്രകൃതിയില് നിന്ന് ഊറ്ജം വലിച്ചെടുക്കുകയാണെന്ന് എത്ര പേറ്ക്കറിയാം. എന്നാല് രവിയേട്ടനത് അനുഭവിച്ചറിയാം.
മണ്ണില്‍ നടക്കുന്നതും മണ്ണോട് ചേര്‍ന്ന് കിടക്കുന്നതും വഴി ശരീരത്തിലെ വേദന,മാനസിക സമ്മറ്ദം,പേശീമുറ്ക്കം,തലവേദന എന്നിവ കുറക്കുകയും ശരിയായ രീതിയില് രക്തപ്രവാഹം സംഭവിച്ച് ഉന്മേഷം ഉണ്ടാക്കുകയും രാത്രിയില് സുഖനിദ്ര കിട്ടുകയും ചെയ്യുന്നുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പുരാതനകാലങ്ങളില് മനുഷ്യര്‍ ചെയ്തതും ഇത് തന്നെയാണല്ലോ. മണ്ണോട് ചേറ്ന്ന് കിടക്കുമ്പോള് ഭൂമിയില് നിന്ന് വൈദ്യുത തരംഗങ്ങള് ശരീരത്തില് പ്രവേശിക്കും.
ജനിച്ച അന്നുതന്നെ കുഞ്ഞുങ്ങള്ക്ക് പാദരക്ഷ തയ്യിപ്പിച്ച് പ്രകൃതിക്കും കുട്ടികള്ക്കും ഇടയില് ഒരു വലിയ അകല്ച്ച സൃഷ്ടിക്കുകയാണ്. ആധുനിക ജീവിത രീതി മനുഷ്യനെ പ്രകൃതിയില് നിന്ന് എത്രമാത്രം അകറ്റാമോ അത്രയും അകറ്റികൊണ്ടിരിക്കയാണ്. പ്രകൃതിയില് നിന്നുള്ള ഈ ഊറ്ജപ്രവാഹത്തെ നിരാകരിക്കയാണ്. കുട്ടികള്‍ മണ്ണില്‍ കളിച്ച് വളരണം. ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും മണ്ണിലും പുല്ലിലും നടക്കുന്നത് നല്ലതാണ്. മണ്ണില്‍ മലറ്ന്ന് കിടന്ന് നക്ഷത്രങ്ങളെ നോക്കി കിടക്കുന്നത് എത്ര രസകരമാണ്. അത് ഒരു കടല്പ്പുറത്താണെങ്കില്‍ അതിലും ഗംഭീരമായി. കടലിന്റെ ആരവവും നക്ഷത്രങ്ങളുടെ ഒളിച്ചു കളിയും ആസ്വദിക്കുമ്പോള്‍ പ്രകൃതിയില് നിന്ന് ഊറ്ജം നമ്മുടെ ശരീരത്തിലേക്ക് ഒഴുകി വരുന്നത് അറിയാന് കഴിയും. 
 കൂട്ടുകാറ് കളിയാക്കികൊണ്ട് ചോദിക്കും “ രവി നീ കല്യാണദിവസവും ചെരിപ്പിട്ടില്ലെ?” രവിയേട്ടന് ശാന്തനായി പ്രതികരിക്കും “ ഇല്ല. ആ ദിവസവും വേണ്ടി വന്നില്ല”
കണ്ണൂരിലെ ചെരിപ്പ് കടക്കാര്‍ പല പ്രാവശ്യം വല വീശി നോക്കി രവിയേട്ടനെ ചെരിപ്പിനകത്താക്കാന്‍. രവിയേട്ടന്‍ ചിരിച്ച് കൊണ്ടു പറയും “ഇത്രയും കാലം ഇങ്ങനെ പോയില്ലേ. ഇനി അങ്ങോട്ടും പോകുന്നിടത്തോളം ഇങ്ങനെ തന്നെ പോട്ടെ”
അവസാനം തോറ്റ് തൊപ്പിയിട്ട് കടക്കാര്‍ രവിയേട്ടനോട് അപേക്ഷിച്ചു “ രവിയെ നീ അനുയായികളെ ഉണ്ടാക്കി ഞങ്ങളുടെ കച്ചോടം പൂട്ടിക്കരുത്”
ചൈനീസ് ഖാദി ധരിച്ച് സ്വജിവിതത്തില് ഗാന്ധി വിരുദ്ധന്മാരായി ജീവിക്കുന്നവരുടെ കാലത്ത് എന്റെ ജിവിതം തന്നെയാണ് എന്റെ സന്ദേശമെന്ന് പറഞ്ഞ ഗാന്ധിയെ അനുസ്മരിപ്പിക്കും വിധം യാതൊരു അവകാശവാദവുമില്ലാതെ രവിയേട്ടന്‍ നഗരത്തില്‍ നമ്മുക്കിടയില്‍ ഇന്നും നഗ്നപാദനായി സഞ്ചാരത്തിലാണ്.