Friday, September 14, 2012

തൊഴിലാളിവർഗ്ഗവിപ്ലവം ഇങ്ങനേയും…

ആസാമിൽ കലാപം ഉണ്ടായപ്പോൾ ആസാമികൾ അപ്പാടെ കേരളം വിട്ടുപോയി. മുതലാളിമാർ എത്ര കാവൽ കിടന്നിട്ടും അവർ രായ്ക്ക് രാമാനം വണ്ടി കയറി പോയി. കേരളത്തിലെ ഹോട്ടലുകളിൽ ജോലിയ്ക്ക് ആളില്ലാതായി.


മുല്ലപ്പെരിയാർ പ്രശ്നം വന്നപ്പോൾ തമിഴർ കേരളം വിട്ടോടിപ്പോയി. കൃഷി പണിക്കും മറ്റും ആളില്ലാതായി. റോഡ്പണി നിശ്ചലമായി. നിർമാണപ്രവർത്തനങ്ങൾ നിലച്ചു. മുതലാളിമാർ കുഴങ്ങി.

മൂലധനം കൊണ്ട്മാത്രം കാര്യമില്ല.
അതിൽ അദ്ധ്വാനം വേണം എന്നാലെ അത് വളരു.
അതിന് തൊഴിലാളി വേണം.
അതാണില്ലാത്തതും.

വിദ്യഭ്യാസം കൂടിപോയത് കൊണ്ട് കൂലിപ്പണിക്ക് ആരേയും കിട്ടില്ല. കലുങ്കിന്മേലിരിക്കുന്ന യുവാക്കൾക്ക് തൊഴിലിനോട് പുഛം.

വിദേശജോലി സ്വപ്നം കണ്ട് നടക്കുന്ന ഈ വേഴാമ്പലകളോട് ഓതിയിട്ടെന്തു കാര്യം.

മൂലധനത്തിനുമേലെ അടയിരുന്നാൽ വിരിയില്ല.
ചന്തി പൊന്തിച്ചു മുതലാളിമാർ ചിന്തിച്ചു തുടങ്ങി.
മുതലാളി തൊഴിലാളിയുടെ ലെവലിൽ വന്ന് നോക്കി.
ഇനി അധികം ചിന്തിച്ചാൽ മൂലധനത്തിന് ക്ലാവ് പിടിക്കും.

ഏതു ജോലിക്കും ആകർഷകമായ ശമ്പളം.
ഏതു ജോലിക്കും അന്തസ്സായ സ്ഥാനം.
80% ലാഭം തൊഴിലാളികൾക്ക് വീതിച്ചു നൽകും.
മറ്റു നിരവധി ആനുകൂല്യങ്ങൾ.

തൂപ്പ്കാരന് പോലും ഒരു നാനോകാർ സൌജന്യം.
കൃത്യസമയത്തിന് വരാനും കൃത്യസമയത്തിന് മുമ്പെ പോകാനും.

സാക്ഷാൽ കാറൽമാർക്സ് പോലും സ്വപ്നം കണ്ടിട്ടില്ലാത്ത വിപ്ലവം.

1 comment:

ഇആര്‍സി - (ERC) said...

സാക്ഷാൽ കാറൽമാർക്സ് പോലും സ്വപ്നം കണ്ടിട്ടില്ലാത്ത വിപ്ലവം