Monday, September 5, 2011

ജന്മാന്തരം




ഇന്നലെ ഇതൊരു പുഴയായിരുന്നു.
ഇന്ന് ഇതൊരു കൃഷി ഭൂമിയാണ്.
നാളെ ഇതൊരു കോണ്ക്രീറ്റ് വനഭൂമിയാകും.

ഇന്നലെ ഇതൊരു പുഴയായിരുന്നു.
ഇതിന്റെ തടങ്ങളില്‍ നമ്മുടെ പൂറ്‍വ്വികറുണ്ടായിരുന്നു.

ഇന്ന് ഇതൊരു കൃഷി ഭൂമിയാണ്.
ഇതിന്റെ മാറ്ത്തടത്തിലെ നറും പാല്‍ നുകരുന്നു നമ്മള്‍.

നാളെ ഇതൊരു കോണ്ക്രീറ്റ് വനഭൂമിയാകും.
ഇതിന്റെ ആകാശഗോപുരങ്ങളില് ഹെലിക്കോപ്ടറിലെത്തുന്ന
പാറ്സല്‍ ഭക്ഷണത്തിനായി കാത്തിരിക്കും നമ്മുടെ പിന്ഗാമികള്.

ഇന്നലെ ഇതൊരു പുഴയായിരുന്നു.
ഇന്ന് ഇതൊരു കൃഷി ഭൂമിയാണ്.
നാളെ ഇതൊരു കോണ്ക്രീറ്റ് വനഭൂമിയാകും
പിന്നെ വരള്ച്ചയും പ്രളയവും വരും.
അതിന് ശേഷം പുതിയ അവതാരങ്ങളും ചരിത്രങ്ങളും ഉണ്ടാകും.
സ്വയം ശവക്കുഴി തോണ്ടിയ നമ്മുടെ എല്ലുകള് കൊണ്ട്
അവറ് പുതിയ വിനാശത്തിന്റെ വിത്തുകള് പാകും.

------------------------------&&&----------------------------------------------


മകനെ നീയൊരു ഡോക്ടറാകണം >>>>>

5 comments:

ഇആര്‍സി - (ERC) said...

ഇന്നലെ ഇതൊരു പുഴയായിരുന്നു.
ഇന്ന് ഇതൊരു ക്രിഷി ഭൂമിയാണ്.
നാളെ ഇതൊരു കോണ്ക്രീറ്റ് വനഭൂമിയാകും
പിന്നെ വരള്ച്ചയും പ്രളയവും വരും

പഞ്ചാരകുട്ടന്‍ -malarvadiclub said...

നന്നായിട്ടുണ്ട്
ഓണാശംശകള്‍

Anees said...

കൊള്ളാം. നന്നായിട്ടുണ്ട്. ഇനിയും ഈ വഴി വരാം. ആശംസകള്‍: :)

കലി said...

nannayi........... ennalum nammal theernnal pinne ivide arenkilum bakki kanumo....... onashamshakal

വി.എ || V.A said...

സത്യം, എല്ലാം സംഭവിക്കാവുന്ന കാര്യങ്ങൾ... പ്രളയത്തിനുശേഷം പിന്നെയും മരുഭൂമിയും വയലും ഭൂമിയും ഉണ്ടാവുമെന്നത് ചരിത്രവും പുരാണവും ഉദ്ഘോഷിക്കുന്നു. കാലത്തിന്റെ ഇന്നത്തെ പോക്ക് എങ്ങനെയാവുമെന്ന് ഈ കവിത കാണിച്ചുതരുന്നു, ആശംസകൾ.....