Sunday, December 28, 2008

ഇനിയെങ്ങിനെയോതും നവവത്സരാശംസകള്‍ !?!

എത്ര നവവത്സരങ്ങള്‍ കടന്ന് പോയി.
ഇനിയും വരും നവവത്സരങ്ങളെത്രയോ.
ഇനിയുമെന്ത് നവവത്സരാശംസകള്‍,
പറഞ്ഞു തേഞ്ഞ അതെ വാക്കുകള്‍
വീണ്ടും നവവത്സരാശംസകള്‍,
യുദ്ധം വേണ്ടേ വേണ്ടയെന്ന് ഇന്ത്യയും പാക്കിസ്ഥാനും
അനുരഞ്ജനമാണ് നല്ലതെന്നോതുമ്പോഴും
രക്തം ചീന്തുമ്പോള്‍ നുണയാന്നെത്തുന്ന കള്ളകുറുക്കന്മാറ്
യാങ്കിയും ചീനയും പിന്നാലെ താലിബാനും രക്തനടനമാടാനെത്തുന്നു.
ചന്ദ്രനിലെത്തുന്നു കൈകള്‍ മണ്ണ് മാന്താന്‍,
വാനിലേക്കുയരുന്നു ഭിക്ഷാപാത്രങ്ങള്‍ ഒരു പിടി അരിക്കായി.
കണ്ടില്ലെന്ന് നടിക്കല്ലെ താരകങ്ങളെ നിങ്ങളെങ്കിലും.
തൊഴിലാളിയെ അരിഞ്ഞുവീഴ്ത്തുന്ന രാഷ്ടീയം,
വിശ്വാസിയെ ഹോമിക്കുന്ന മതങ്ങളും.
ധോണിക്കും നയന്‍താരക്കുമമ്പലങ്ങള്‍,
വിഗ്രഹങ്ങള്‍ മിണ്ടരുതെന്നറിയാത്ത ദേവത
ഖുശ്ബുവിന് ചെരുപ്പേറ്, ഊര് വിലക്ക്.
പുതുവത്സാരാഘോഷങ്ങള്‍ കൊഴുക്കുന്നു
ചാനലുകളില്‍,ബീച്ചുകളില്‍,ക്ലബ്ബുകളില്‍.
സാമ്പത്തികമാന്ദ്യം,
പ്രവാസികള്‍ മടങ്ങുന്നു.
ചേരികള്‍ തേങ്ങുന്നു……..
തൊഴിലെവിടെ, അന്നമെവിടെ………
ഇനിയെങ്ങിനെ ചൊല്ലേണ്ടു നവവത്സരാശംസകള്‍?
എങ്കിലും ചൊല്ലാതെ വയ്യ,
നല്ല കാലം വരണം
മനുഷ്യറ്ക്ക് നല്ല വിചാരം വരണം
ലോകാ സംസ്താ സുഖിനോ ഭവന്തു.
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.

11 comments:

ഇആര്‍സി - (ERC) said...

ഹ്രിദയം നിറഞ്ഞ പുതുവത്സരാശംസകള്

നരിക്കുന്നൻ said...

ഇനിയെങ്ങിനെ ചൊല്ലേണ്ടു നവവത്സരാശംസകള്‍?
എങ്കിലും ചൊല്ലാതെ വയ്യ,
നല്ല കാലം വരണം
മനുഷ്യറ്ക്ക് നല്ല വിചാരം വരണം
ലോകാ സംസ്താ സുഖിനോ ഭവന്തു.
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.

പറയാതെ പോകാൻ കഴിയില്ല മാഷേ,
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.

പകല്‍കിനാവന്‍ | daYdreaMer said...

ലോകാ സംസ്താ സുഖിനോ ഭവന്തു.

പുതുവരാശംസകള്‍...

ഇആര്‍സി - (ERC) said...

നരിക്കുന്നൻ,
...പകല്‍കിനാവന്‍...daYdreamEr,

നന്ദി,പ്രതികരിച്ചതിന്

വീണ്ടും എല്ലാവറ്ക്കും
പുതുവത്സരാശംസകള്‍..ഒരിക്കല്‍ കൂടി....

sreeNu Lah said...

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

siva // ശിവ said...

ഈ വരികള്‍ വായിച്ചു....ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.......

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഹൃദയ പൂര്‍വ്വം പുതുവത്സരാശംസകള്‍

ഇആര്‍സി - (ERC) said...

sreeNu Guy,
ശിവ,
രാമചന്ദ്രന്‍ വെട്ടിക്കാട്ട്

നന്ദി,പ്രതികരിച്ചതിന്

വീണ്ടും എല്ലാവറ്ക്കും
പുതുവത്സരാശംസകള്‍..ഒരിക്കല്‍ കൂടി....

e-Pandithan said...

പുതുവത്സരാശംസകള്

ഇആര്‍സി - (ERC) said...

e - പണ്ഡിതന്‍,ശ്രീദേവി നായര്‍

നന്ദി,പ്രതികരിച്ചതിന്

വീണ്ടും എല്ലാവറ്ക്കും
പുതുവത്സരാശംസകള്‍..ഒരിക്കല്‍ കൂടി....

വേണു venu said...

നല്ല കാലം വരുമല്ലോ...നാണീ എന്‍ നാണീ....
തമ്പ്റാ നല്ല കാലം വറപ്പോത് എന്ന് പറഞ്ഞ കാക്കാത്തിക്ക് നമോവാകം.
നല്ല എഴുത്ത്.
പുതുവത്സരാശംസകള്‍.:)