ഇരുട്ടില്‍ ഒരു ഈച്ച പോലും അറിയാതെ തിരുമേനി ദൈവത്തിന്റെ തിരുമണവാട്ടിയുമായി ബന്ധപ്പെടാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. അതിനിടയില്‍ അപശകുനം പോലെ ഒരു പാറ്റ കയറി വന്നാല്‍ എന്തു ചെയ്യും. ചതച്ചരച്ച് കൊല്ലും. അത് അഭയയായല്പോലും. അല്ലാതെ പറ്റുമോ. നിങ്ങള്‍ വിചാരിക്കുന്നത് പോലെ കാര്യം നിസ്സാരമാണോ.എന്തൊക്കെ സംരക്ഷിക്കണം തിരുമണവാട്ടിയുടെ ചാരിത്രം, തിരുമേനിയുടെ പൌരോഹിത്യം,സഭയുടെ മാനം,ലോകത്തിന്റെ നിലനില്‍പ്പ് അങ്ങനെ അങ്ങനെ എന്തെല്ലാം. അതിന് ഒരു കിളിന്ത് പെണ്ണിന്റെ നരബലി എത്ര നിസ്സാരം. കിട്ടാനുള്ളതോ വലിയൊരു അന്തപ്പുരവും. അധറ്മ സംസ്ഥാപനത്തിനായി നടത്തിയ അരുംകൊല.
കാമം ത്യജിച്ച് നിറ്ധനരായ മാതാപിതാക്കള്‍ക്ക് തണലേകാനും ദൈവത്തിന്റെ മണവാട്ടിയാകാനും നിറ്ബന്ധിതയായ ഒരു പാവം പെണ്‍കുട്ടിയെ കാമാറ്ത്തി പൂണ്ടവറ് അതിക്രൂരമായി നശിപ്പിച്ചത് ദൈവമെ നിന്റെ നാമം വാഴ്ത്തപ്പെടാനോ.
പിതാവെ ഈ പാപികള്‍ ചെയ്യുന്നതെല്ലാം നിന്റെ പേരിലും.
കൊന്നത് തിന്നാല്‍ പാപം തീരും, കൊന്നത് ആത്മഹത്യയാക്കിയാല്‍ പാപം തീരുമോ?
അല്‍ഫോന്‍സാമ്മയെ വാഴ്ത്തിയതും അഭയയെ പാതാളത്തിലേക്ക് താഴ്ത്തിയതും ഒരേ കരങ്ങള്‍ കൊണ്ടോ!
കുമ്പളങ്ങ കട്ടവന് നര തപ്പുന്നത് പോലെ സഭ ഇരുട്ടില്‍ തപ്പുകയാണ്. സഭയുടെ ഒരു മണവാട്ടി കൊല്ലപ്പെട്ടപ്പോള്‍ കാണിക്കാത്ത ആത്മീയരോഷം അണപൊട്ടിയത് വൈദികന്മാറ് പ്രതികളായപ്പോള്‍. വൈദികന്മാരെ അറസ്റ്റ് ചെയ്തത് സഭയെ കരിവാരി തേക്കാനാണെന്ന് ആക്രോശിച്ചപ്പോള്‍ സാക്ഷികളെല്ലാം വൈദികന്മാരും, കന്യാസ്ത്രീകളുമാണെന്നത് സഭ കാണാതെപോയി.
ആത്മഹത്യയും മന:ശാസ്ത്രവും കൊണ്ടു ആദ്യമൊന്ന് കളിച്ച് നോക്കിയെങ്കിലും അത് വിലപ്പോവില്ലെന്ന് കണ്ടപ്പോള്‍ അടയ്ക്കാകള്ളനേയും മഠത്തിലെ സ്ഥിരംകക്ഷികളായ ധനിക പുത്രന്മാരേയും വെച്ച് ഒന്ന് പയറ്റി നോക്കി.
ആത്മഹത്യയല്ലാ എന്ന് അത്ര നിറ്ബ്ബന്ധമാണെങ്കില്‍ കൊലപാതകമാണെന്ന് സമ്മതിച്ചേക്കാം, കൊലപാതകമാണെങ്കില്‍ അത് മേല്പറഞ്ഞ രണ്ട് വിഭാഗക്കാറ്ക്കെ ചെയ്യാന്‍ കഴിയൂ. അതാരാണെന്ന് കണ്ടു പിടിക്കേണ്ടത് സിബിഐക്കാരുടെ പണി.
ആത്മഹത്യ ചെയ്തതിന്ശേഷം കൊലപാതകം ചെയ്തതാണോ, കൊലപാതകം ചെയ്തതിന്ശേഷം ആത്മഹത്യ ചെയ്തതാണോ അല്ല മാനസികരോഗം കൊണ്ട് ആത്മഹത്യ ചെയ്ത് കൊലപാതകം ചെയ്തതാണോ ശോ…ആകെപ്പാടെ കണ്‍ഫ്യൂഷനായല്ലോ. ഇടയലേഖനം പലാവറ്ത്തി വായിച്ച് നോക്കി ഇടത്തോട്ടും വലത്തോട്ടും വായിച്ച് നോക്കി ഒരു രക്ഷയുമില്ല, അതില്‍ അതിനെക്കാളേറെ ധാരണാപിശകുകള്‍. സത്യക്രിസ്താനികളെ ആകെ മൊത്തം ചുറ്റിക്കുന്ന എടങ്ങാറ് പിടിച്ച ഒരു ഏറ്പ്പാടായിപ്പോയി. ഈ സിബിഐക്കാരെ കൊണ്ടു തോറ്റു. ഇവര്‍ നൂറ് കണക്കിന് ഇടയലേഖനം ഇറക്കപ്പിക്കുമെന്നാണ് തോന്നുന്നത്. മുമ്പൊക്കെ ഇടയലേഖനം കേട്ട് കുഞ്ഞാടുകള്‍ മണിയും കുലുക്കി തെരുവിലേക്ക് അച്ചടക്കത്തോടെ ഇറങ്ങുമായിരുന്നു. ഇപ്പോ വന്ന് വന്ന് ഇടയലേഖനത്തിന്റെ ശക്തി കുറഞ്ഞു വരുന്നോ എന്നൊരു സംശയമില്ലാതില്ല. ഈ സിബിഐക്കാര് ഇടയലേഖനത്തില്‍ ബുള്‍ഡോസറ് കയറ്റുമോ എന്നാണ് പേടി.
എന്തിനൊക്കെ ഇടയലേഖനം ഇറക്കണം.
മതത്തിന് ജീവനുണ്ടോ ഇല്ലയോ?
മത്തായി വിശ്വാസിയാണോ അല്ലയോ?
വീണ്ടും വിമോചന സമരം വേണോ വേണ്ടയോ?
സൂര്യന് ഭൂമിയോ ചുറ്റുന്നോ അല്ല ഭൂമി സൂര്യനെ ചുറ്റുന്നോ ഇതിന്റെ സത്യാവസ്ഥ അടുത്ത കാലത്തല്ലെ കണ്ടുപിടിച്ച് സമറ്ത്ഥിച്ചത്. അത് തങ്ക ലിപികളില്‍ സഭയുടെ പുസ്ത്കത്തില്‍ എഴുതി ചേറ്ക്കുകയും ചെയ്തു. ആ സത്യം പുറത്ത് കൊണ്ടുവരാന്‍ എന്തൊക്കെ ചെയ്യേണ്ടി വന്നു. എത്ര പേരെ തുറുങ്കിലിലടച്ചു, എത്ര പേരുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു. മേല്പറഞ്ഞ സത്യം കണ്ടുപിടിക്കാന്‍ നൂറ്റാണ്ടുകള്‍ എടുത്തില്ലെ. അല്‍ഫോന്‍സാമ്മയെ പോലും വാഴ്ത്തിയത് അമ്പത് വറ്ഷങ്ങള്ക്ക് ശേഷമല്ലേ. പിന്നെയല്ലെ വെറുമൊരു 16 വറ്ഷം. ഇത് സഭയ്ക്ക് തന്നെ കണ്ടുപിടിക്കാന്‍ പറ്റുന്ന കാര്യമേ ഉള്ളു. വെറുമൊരു അമ്പത് വറ്ഷം ഏറിയാല്‍ ഒരു നൂറ് വറ്ഷം. അതിനിടയില്‍ പ്രതികള്‍ മരിച്ചുപോകില്ലെ എന്ന മണ്ടന്‍ ചോദ്യം നിങ്ങള്‍ ചോദിക്കുമെന്നറിയാം. അതിനെന്താ കര്ത്താവിന് ഒരു കത്തെഴുതണം അവറ്ക്ക് പരലോകത്ത് കഠിനമായ ശിക്ഷ കൊടുക്കാന്‍. പരലോകത്തെ ശിക്ഷ എത്ര ഭയങ്കരം എത്ര ഭയാനകം. ഭൂമിയിലെ പാപത്തിന് പരലോകത്ത് ശിക്ഷ കിട്ടുമെന്ന് തെളിയിക്കാനുള്ള ഒരു അവസരം സഭയ്ക്ക് കൊടുത്തുകൂടെ!
ഇനി അഭയ ഉയറ്ത്തെഴുന്നേറ്റ് വന്ന് സത്യം തുറന്ന് പറഞ്ഞാലും രക്ഷയില്ല. കാരണം തെളിവുകളെല്ലാം എന്നേ പോലീസ് മഹാരഥന്മാറ് നശിപ്പിച്ച് കഴിഞ്ഞിരുക്കുന്നു. അതു കൊണ്ടു അന്തിമ വിജയം സഭക്ക് തന്നെ. അഗസ്റ്റിന് മിനിമം ഒരു രാമചന്ദ്രന് നായരെങ്കിലും ആകാനുള്ള ധൈര്യം കാണിക്കാമായിരുന്നു.
പതിനാറ് വറ്ഷം പന്ത്രെണ്ട് പേര്, അവരൊക്കെ തോറ്റ് തുന്നം പാടിയില്ലെ. പതിമൂന്നാമന്‍ ഇങ്ങനെയൊരു കൊലച്ചതി ചെയ്യുമെന്ന് കരുതിയില്ല. ആരേയും കിട്ടിയില്ലെങ്കില്‍ അച്ചന്മാരെ പിടിക്കാമെന്നായി. കാലം പോകുന്ന പോക്ക്.
അദൃശ്യ ശക്തികള്‍ പരസ്യമാകുന്നു.
മുഖപടം വലിച്ച് കീറി ഡ്രാക്കുള പല്ലുകള്‍ കാണിച്ച് പ്രതിഷേധിക്കുന്നു.
സത്യ ക്രിസ്താനികളെ കുരിശെടുക്കുക സാത്താനെ പ്രതിരോധിക്കുക.
എന്താണ് അടിസ്ഥാന പ്രശ്നം. പുരോഹിതനും കന്യാസ്ത്രീയും തമ്മില്‍ ബന്ധപ്പെട്ടു. ആണും പെണ്ണും ബന്ധപ്പെടുന്നതില്‍ പ്രകൃതി നിയമമനുസരിച്ച് ഒരു തെറ്റുമില്ല. ഇഷ്ടപ്പെട്ട ആണും പെണ്ണും ബന്ധപ്പെട്ടാല്‍ ലോകത്തിനെന്ത് ചേതം?
പടു വയസ്സാന്‍ കാലത്ത് ഗാന്ധി നഗ്നനായി രണ്ട് പെണ്‍കുട്ടികളുടെ ഇടയില്‍ കിടന്ന് നോക്കിയിട്ട് തോറ്റ് പാളീസായ സംഗതിയാണിത്. പിന്നെയല്ലെ കോട്ട് ഊരിയാള്‍ക്കും കോട്ട് ഊരാത്താള്ക്കും പിടിച്ച് നില്ക്കാന് പറ്റുന്നത്.
കാമത്തെ ബന്ധിക്കരുത്
കാമത്തെ അടിച്ചമറ്ത്തരുത്
അത് കോപമാകും, ഭ്രാന്താകും,
കൊലയാകും, ആത്മഹത്യയാകും
ചതിയാകും, യുദ്ധമാകും
വേശ്യകളില്ലായിരുന്നുവെങ്കില്‍ ലൈംഗീകത അടിച്ചമര്‍ത്തപ്പെടുന്ന ഈ സമൂഹത്തില്‍ കലാപം നടക്കുമെന്ന് സാമുഹ്യ ശാസ്ത്രജ്ഞന്മാര് വെറുതയല്ല പറഞ്ഞത്.
അച്ചന്മാരെ വിവാഹം കഴിക്കാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ സഹോദരി കൊല്ലപെടില്ലായിരുന്നു എന്ന് അഭയയുടെ സഹോദരന് പറഞ്ഞത് അടിവരയിട്ട് വായിക്കേണ്ടതാണ്.
ഇനിയും കൊലപാതകങ്ങള്‍ ഒഴിവാക്കാന്‍ എല്ലാമതത്തിലും പെട്ട ഇത്തരം പ്രകൃതി വിരുദ്ധ ലൈംഗീക അടിച്ചമറ്ത്തല്‍ സ്ഥാപനങ്ങള്‍ മാറി ചിന്തിക്കാന്‍ തുടങ്ങയേണ്ടിയിരിക്കുന്നു.
പ്രകൃതി നിയമത്തെ നിഷേധിക്കരുത് അത് ഏത് വിശ്വാസത്തിന്റെ പേരിലായാലും.
7 comments:
പ്രക്രിതി നിയമത്തെ നിഷേധിക്കരുത് അത് ഏത് വിശ്വാസത്തിന്റെ പേരിലായാലും.
i just cant agree with priest getting married. then catholic charity will be just like current dewasom board. charity money will be diverted to their own use.
if you are not able to obey the catholic rules get out from it. catholic organization should have the guts to act on this case. they should have handed over the culprit to jail the very first.
may be they are waiting for all proofs. they just cant agree with everyone. every organisation has rights to protect their members.
isn;t that happening with kodiyeri and sreemat? do you have guts to write those cases?
അല്‍ഫോന്‍സാമ്മയെ വാഴ്ത്തിയതും അഭയയെ പാതാളത്തിലേക്ക് താഴ്ത്തിയതും ഒരേ കരങ്ങള്‍ കൊണ്ടോ!
കുമ്പളങ്ങ കട്ടവന് നര തപ്പുന്നത് പോലെ സഭ ഇരുട്ടില്‍ തപ്പുകയാണ്. സഭയുടെ ഒരു മണവാട്ടി കൊല്ലപ്പെട്ടപ്പോള്‍ കാണിക്കാത്ത ആത്മീയരോഷം അണപൊട്ടിയത് വൈദികന്മാറ് പ്രതികളായപ്പോള്‍. വൈദികന്മാരെ അറസ്റ്റ് ചെയ്തത് സഭയെ കരിവാരി തേക്കാനാണെന്ന് ആക്രോശിച്ചപ്പോള്‍ സാക്ഷികളെല്ലാം വൈദികന്മാരും, കന്യാസ്ത്രീകളുമാണെന്നത് സഭ കാണാതെപോയി.
mukkuvan,
കടവന്‍,
നന്ദി, പ്രതികരിച്ചതിന്.
mukkuvan
മിക്ക സംഘടനകളും സ്വന്തം അംഗങ്ങളുടെ തെറ്റുകള്‍ മൂടി വെക്കുകയും ന്യായീകരിക്കുകയുമാണ് ചെയ്യുന്നത്. അത് അവരുടെ അവകാശമാണെന്ന് പറയുമ്പോള്‍ സത്യ നിഷേധമാണെന്ന് മറക്കാതിരിക്കുക.
അത് തന്നെയാണ് കൊടിയേരിയുടെയും ശ്രീമതിയുടേയും കാര്യത്തിലും സംഭവിക്കുന്നത്.
തീര്‍ച്ചയായും ശാരിയും അനഘയും അഭയയെ പോലെ നീതി നിഷേധിക്കപ്പെട്ടവരാണ്.
ഒരു വശത്ത് സഭയാണെങ്കില്‍ മറുവശത്ത് സിനിമാസീരിയല്‍ ഗൂഡസംഘങ്ങളാണ്.തല തിരിഞ്ഞ പുത്രന്മാറ്ക്ക് കുട പിടിക്കുന്ന നേതാക്കന്മാരും.
സംഘടനയോ പാറ്ട്ടിയോ വ്യക്തിയോ ഏതോ ആകട്ടേ അനീതി അനീതി തന്നെയാണ്.
കണ്ടതും കേട്ടതും
കാണാതെ പോയതും
പറയാതെ അറിഞ്ഞതും
മിണ്ടാതെ പോയതും
നമ്മള് തന്നെ അല്ലെ
സര്വ്വസംഗ പരിത്യാഗികളായ സന്യാസിമാരുടെ നാടാണ് ഭാരതം. ഒരാള്‍ സന്യാസിയാകുന്നത് സ്വന്തം ഇച്ഛയോടും, എന്തു കൊണ്ട് ഈ വഴി തിരഞ്ഞെടുത്തു എന്ന ഉത്തമ ബോധ്യത്തോടു കൂടിയുമാകണം. അതില്ലെങ്കില്‍ ചെയ്യുന്ന കാര്യത്തോട് ആത്മാര്‍ത്ഥത പുലര്‍ത്താനാവില്ല. കാമം അതിര്വരമ്പുകളില്ലാതെയാകുന്നത് അതു കൊണ്ടാണ്. വേലി ചാടുന്ന അച്ചന്മാരും, കപട സന്യാസിമാരും ഉണ്ടാകുന്നത് അതു കൊണ്ടാണ്.
നവരുചിയന്‍,
MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ,
നന്ദി, പ്രതികരിച്ചതിന്.
Post a Comment