ബ്രിട്ടീഷ്കാര്‍ ഇന്ത്യയെ നൂറ്റാണ്ടുകളോളും ഭരിച്ചത് തമ്മിലടിക്കുന്ന നാട്ടുരാജാക്കന്മാരെ ഉപയോഗിച്ച് കൊണ്ടാണെന്നത് ചരിത്രം. പാരമ്പര്യം മറക്കരുതല്ലോ ഇന്ത്യക്കാരത് കാശ്മീറ് മുതല്‍ കേരളം വരെ അണുകിട വ്യത്യാസം വരുത്താതെ അത് കൊണ്ടാടുന്നുമുണ്ടു. ഏതൊരു ഭീകരാക്രമണം നടന്നാലും രാജ്യതാല്പര്യത്തിനുപരിയായി അത് തന്റെ പാറ്ട്ടിക്ക് അല്ലെങ്കില്‍ നേതാവിന് എങ്ങനെ മുതലെടുക്കാമെന്നെ ചിന്തയെയുള്ളു. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് പടിക്കലെത്തിനില്‍ക്കുമ്പോള്‍.
പുര കത്തുമ്പോള്‍ കഴുക്കോല്‍ ഊരികൊണ്ടുപോകുന്നവര്‍,
കത്തുന്ന പുരയിലെ തീ കൊണ്ടു ബീഡി കത്തിക്കുന്നവര്‍,
സഹോദരന്‍ ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീര്‍ കണ്ടാല്‍ മതി.
എന്നൊക്കെ പറഞ്ഞത് ഇവരെക്കുറിച്ച് തന്നെയായിരിക്കും. ഉറപ്പ്.
ഭീകരന്മാര്‍ മുമ്പൈ കത്തിക്കുമ്പോള്‍ നമ്മുടെ രാഷ്ട്രിയക്കാര്‍ ചെളിബോംബുകള്‍ ഉണ്ടാക്കുകയായിരുന്നു പരസ്പരം എറിഞ്ഞു വീഴ്ത്താന്‍. തെരഞ്ഞെടുപ്പിന് മസാല അരക്കുകയായിരുന്നു. ഭരണക്കാരുടെ പിടിപ്പ്കേട് കൊണ്ടാണ് ഇതൊക്കെ സംഭവിച്ചത് ഞങ്ങളായിരുന്നെങ്കില്‍ കാണിച്ച് കൊടുക്കാമയിരുന്നു എന്നൊക്കെ മേനി പറഞ്ഞു അടുത്ത ഭരണത്തിലേക്കാണ് ചിലരുടെ നോട്ടം. ഇപ്പറഞ്ഞ രാഷ്ട്രിയക്കാരൊക്കെ ഭരിച്ചപ്പോഴും ഭീകരാക്രമണത്തിന് ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല. പാര വെക്കാന്‍ തീവ്രവാദികളെ വളറ്ത്തുകയും ഉപയോഗിക്കുകയും ചെയ്ത എത്രയെത്ര പാറ്ട്ടികളുണ്ടു ഇന്ത്യയില്‍.
റഷ്യയെ അഫഘാനിസ്ഥാനില്‍ നിന്ന് തുരത്താന്‍ താലിബാനെ ഊട്ടി വളറ്ത്തിയ അമേരിക്കയും പാക്കിസ്ഥാനും അവസാനം താലിബാന്റെ തന്നെ വാളിന് ഇരയാകുന്നു. ജനത പാറ്ട്ടിയെ തകറ്ക്കാന്‍ ഭിന്ത്രന്‍വാലയെ വളറ്ത്തിയ ഇന്ദിരാഗാന്ധി സിക്ക്കാരന്റെ വെടി ഉണ്ടയാല്‍ തുളഞ്ഞ് മരിച്ചതും, തമിഴ് പുലികളെ കൊന്നൊടുക്കിയ രാജീവ് ഗാന്ധിയെ പെണ്‍പുലി തന്റെ ശരീരത്തോട് ചേറ്ത്ത് പൊട്ടിത്തെറ്പ്പിച്ച് കൊന്നതും ചരിത്രത്തിന്റെ വികൃതികള്‍ മാത്രം.
മുമ്പൈയിലെ തീയണഞ്ഞു.പാക്കിസ്ഥാന് താക്കീതും കൊടുത്തു. അപ്പോളതാ ഒരു പ്രാദേശിക ബോംബ് പൊട്ടുന്നു. ഒരു പട്ടിക്കഥയായി. ധീരദേശാഭിമാനി സന്ദീപിന്റെ ബംഗ്ലരുവിലെ വീട്ടിലേക്ക് കേരളാസറ്ക്കാറിന്റെ ഭാഗത്ത് നിന്ന് ആരും പോയില്ലെന്നും സന്ദീപിനെ അവമാനിച്ചുവെന്നും ഒക്കെയുള്ള കഥ പാട്ടായി വാറ്ത്തയായി. അങ്ങ് ഡല്‍ഹിയില്‍ വെച്ച് പത്രക്കാര്‍ വി എസിനോടും കൊടിയേരിയോടും ചോദിച്ചപ്പോള്‍ കമാന്ന് മിണ്ടിയില്ലെന്ന് പറഞ്ഞ് കാര്യങ്ങള്‍ പുകഞ്ഞ് തുടങ്ങി. പത്രക്കാറ്ക്ക് എന്ത് കഥയും മെനയാം. അതല്ലെ പണ്ട് പിണറായി സഖാവ് പറഞ്ഞത് പത്രക്കാറ്ക്ക് കമ്മ്യൂണിസ്റ്റ് പാറ്ട്ടിയെ കുറിച്ച് ഒരു ചുക്കും അറിഞ്ഞ് കൂടെന്ന്. ഒരു ബി.ജെ.പി നേതാവിനോ കോണ്‍ഗ്രസ്സ് നേതാവിനോ വായില്‍ തോന്നിയത് പറയാം കോടികള്‍ വാഗ്ദാനം ചെയ്യാം.( അത് കിട്ടണമെങ്കില്‍ ഒരു ജന്മം കൂടി ജനിക്കണമെന്ന് മാത്രം). അത് പോലെയാണോ കമ്മ്യൂണിസ്റ്റ് പാറ്ട്ടി. യോഗം ചേരണം ചറ്ച്ച് ചെയ്യണം തീരുമാനങ്ങള്‍ എടുക്കണം.(അല്ലെങ്കിലെ അച്ചടക്കലംഘനം കൊണ്ടു പുറം പൊളിഞ്ഞ് കിടക്കുകയാണ് അപ്പോഴാണ് പത്രക്കാരുടെ ഒരു മാതിരി കുത്തി കുത്തി ചോദ്യം). അതല്ലെ അടുത്ത് ദിവസം ആഭ്യന്തരമന്ത്രിയും പിന്നാലെ മുഖ്യമന്ത്രി തന്നെ നേരിട്ട് ചെല്ലാനും തീരുമാനമായത്. പോയത് പൊല്ലാപ്പായി. കറ്ണ്ണാടക പോലീസ് പോകണ്ടാ പോകണ്ടാ എന്ന് പറ്ഞ്ഞിട്ടും വയസ്സ്കാലത്ത് രാത്രിയില്‍ തന്നെ അവിടെ പോയത് കേരളത്തിന്റെ അന്തസ്സ് കാക്കാന്‍. കിട്ടിയതോ പൂരത്തെറിയും.
അപ്രിയ സത്യങ്ങള്‍ അനവസരത്തില്‍ പറഞ്ഞതിന് മുഖ്യമന്ത്രിക്കും കിട്ടി പണി. എല്ലിന്‍ കഷണങ്ങള്‍ക്കായി പുറത്ത് തല്പരകക്ഷികള്‍ കാത്ത് നില്‍ക്കുന്നത് ഓറ്ക്കണമായിരുന്നു. ഒരു തലശ്ശേരിക്കാരന്റെ മെയ് വഴക്കത്തോടെ “മകന്‍ മരിച്ച അച്ചന്റെ വികാര വിക്ഷോഭങ്ങള്‍” എന്ന് പറഞ്ഞ് കൊടിയേരി ഒഴിഞ്ഞ് മാറിയത് കണ്ടെങ്കിലും വി.എസ് കുറച്ച് കളരി പഠിക്കേണ്ടതായിരുന്നു.
ഉണ്ണികൃഷ്ണനിലെ രാഷ്ട്രിയക്കാരന്‍ “ പോടാ പട്ടി“യെന്ന് വിളിച്ചപ്പോള്‍ അത് മറ നീക്കി പുറത്ത് വന്നത് തിരുവനന്തപുരത്തും. ഒരു വൃദ്ധന്‍ പട്ടിയുടെ കഴുത്തില്‍ തൂങ്ങി കിടന്നു കേരളത്തിന്റെ മുഖ്യമന്ത്രി. രണ്ടു സ്ഥലത്തും ഒരേ രാഷ്ട്രിയ ചുവ.
ബി.ജെ.പി മുഖ്യമന്ത്രിക്ക് സത്ക്കാരവും കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് തിരസ്ക്കാരവും. ഇതിന്റെ പൊരുത്ത്ക്കേട് തിരിച്ചറിഞ്ഞത് കൊണ്ടായിരിക്കണം ഉണ്ണികൃഷ്ണന്റെ ബന്ധുക്കള്‍ അടുത്ത് ദിവസം തന്നെ ക്ഷമാപണം ചോദിക്കുകയും വിവാദം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തത്. എന്നാലും നമ്മുടെ പ്രതിപക്ഷം വിടുമോ. വിവാദങ്ങളും ഉപ വിവാദങ്ങളും കൊണ്ടു സംഗതികള്‍ കൊഴുപ്പിക്കുകയല്ലെ.
ഉമ്മന്‍ ചാണ്ടിയില്‍ ഊമ്പന്‍ ചാണ്ടിയുണ്ടെന്നും അത് അശ്ലീലമാണെന്നും മാണി സാറ് കണ്ടുപിടിച്ച് കളഞ്ഞില്ലെ. ഭാഗ്യത്തിന് വേറെയാരും കേട്ടില്ല മാണി സാറ് ഒഴികെ. ഇത് മണം പിടിച്ച് കണ്ടു പിടിച്ചത് തന്നെ. മാണി സാറിന്റെ അപാര ഘ്രാണശക്തി തന്നെ. കണ്ടോ ഇതിലും ഒരു പട്ടി കയറി വരുന്നു. അവനവന്‍ ഇരിക്കേണ്ട സ്ഥാനത്ത് ഇരുന്നില്ലെങ്കില്‍ പട്ടി കയറി ഇരിക്കും.
ഇങ്ങ് തെക്കെ ഇന്ത്യയില്‍ നടന്ന ഈ വന്‍ സാംസ്ക്കാരിക ഭീകരാക്രമണത്തിന്റെ അലയടികള്‍ അങ്ങ് വടക്കെ ഇന്ത്യയിലും ഗംഭീരമായ ഇടിയൊച്ചകള്‍ ഉണ്ടാക്കിയത്രെ. ചാണ്ടി സാറ് മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞ ഒന്നിനും രാജിയായില്ല. ബി.ജെ.പി ഇന്നലെ മുറ വിളി കൂട്ടുന്നു രാജിക്കായി. ചിന്നം വിളിച്ച് കൊണ്ട് ലാലുസാറും വന്നും രാജി ചോദിച്ച് കൊണ്ടു.
ദീപസ്തംഭം മാഹാശ്ചര്യം നമുക്കും കിട്ടണം ഭരണം.
ഇങ്ങനെ ഒക്കെയുള്ള നാട്ടില്‍ ഭീകരന്മാറ് വന്ന് ആക്രമിച്ചില്ലെങ്കിലെ അതിശയമുള്ളു. ഇന്റലിജന്‍സ് വിഭാഗം ജീവന്‍ പണയപ്പെടുത്തികൊണ്ടു കൊണ്ട് വരുന്ന രഹസ്യ വിവരങ്ങള്‍ അത് വേണ്ട രീതിയില്‍ വിശകലനം ചെയുകയും മുന്‍ കരുതല്‍ എടുക്കുകയും ചെയ്യേണ്ടതിന് പകരം അലസമായി കൈകാര്യം ചെയ്യുന്ന രീതി കാറ്ഗില്‍ സംഘറ്ഷം മുതലെ കണ്ടു വരുന്നതാണ്. കാറ്ഗില്‍ യുദ്ധം തന്നെ ഒഴിവാക്കാന്‍ പറ്റുമായിരുന്നുവെന്ന് ഇന്റലിജന്‍സ് പിന്നാമ്പുറ കഥകള്‍. ഉദ്ദ്യോഗസ്ഥ വിഭാഗങ്ങളുടെയും മേധാവികളുടെയും താന്‍ താന്‍പോരിമ. രാഷ്ട്രിയ നേതൃത്ത്ങ്ങളുടെ കഴിവ് കേട്. പ്രതിരോധമന്ത്രി തന്നെ പറഞ്ഞു കടലോരങ്ങളിലൂടെ ഭീകരാക്രമണം വരുമെന്ന്, എന്നിട്ട് എവിടെയാണ് പിഴച്ചത്. എവിടെയൊക്കയോ എന്തൊക്കയോ ചീഞ്ഞ് നാറുന്നു.
എന്നാണ് ഇതിനൊക്കെ ഒരു അന്ത്യമെന്ന് പറയാനും വയ്യ. കാര്യങ്ങളുടെ പോക്ക് അങ്ങനെയാണ്. അമേരിക്കയും ഇസ്രായലും ഇന്ത്യയും കൈകോറ്ക്കുമ്പോള്‍ ഭീകരന്‍ അവന്റെ വാളിനും മൂറ്ച്ച കൂട്ടുന്നു. അഫഘാനിസ്ഥാനില്‍നിന്ന് പാക്കിസ്ഥാനിലേക്കും പിന്നെ ഇന്ത്യയിലേക്കും ഭീകരന്മാരെ അമേരിക്ക കൊണ്ടു വന്നിരിക്കുന്നു.
മത ഭ്രാന്തന്മാരുടെ എണ്ണവും പെരുകികൊണ്ടിരിക്കയാണ്. സൂക്ഷിച്ചിരിക്കുക അടുത്ത് നില്ക്കുന്ന ഒരാള് പൊടുന്നനെ ഒരു ഭീകരവാദിയായി മാറിയേക്കാം. സ്വയം രക്ഷക്കായി സ്വയം തന്നെ ഒരുങ്ങുക.
5 comments:
സൂക്ഷിച്ചിരിക്കുക അടുത്ത് നില്ക്കുന്ന ഒരാള് പൊടുന്നനെ ഒരു ഭീകരവാദിയായി മാറിയേക്കാം. സ്വയം രക്ഷക്കായി സ്വയം തന്നെ ഒരുങ്ങുക.
കലക്ക് മോനെ കലക്ക് ഇനിയും കലക്ക്-
-ബിന് ലാദന്‍
പാവം തീവ്രവാദികള്‍. അവര്‍ എന്ത് ഉദ്ദേശിച്ചോ അതു നടന്നില്ല. ഇത്രയും വലിയ ആക്രമണം നടത്തിയിട്ട് ജനങ്ങളുടെ അരക്ഷിതാവസ്ഥയെകുറിച്ച് സംസാരിക്കേണ്ട മാദ്ധ്യമങ്ങള്‍ ഇതാ ദേശീയ പ്രശ്നമായി ചര്‍ച്ചചെയ്യുന്നു ഒരു ‘പട്ടി പ്രയോഗത്തെ’ കുറിച്ച്.പാവം തീവ്രവാദികള്‍ മിനക്കെട്ടതെല്ലാം വെറുതെ. (കട:ഭൈരവ സമാചാരം)
അല്പം കമ്മ്യൂണിസ്റ്റ് ചായ്‌വ് ഉണ്ടെങ്കിലും
നല്ല വിശകലനം.
കൊമ്പത്തിരിക്കുന്ന ഇരിപ്പിടത്തില്‍ ആസനമുറപ്പിക്കാന്‍
വേറൊരുത്തന്റെ തോളേല്‍ ചവിട്ടികേറിയല്ലേ പറ്റൂ.
അല്ലാണ്ട് ചെയ്ത നല്ല കാര്യങ്ങളെ പറ്റിയൊന്നും പറയാന്‍ അങ്ങനെ വല്ലതും വേണ്ടെ?
മാറുന്ന മലയാളി, കനല്‍
നന്ദി,
വീണ്ടും വരുക.
Post a Comment