Sunday, July 12, 2009

ജീവിതം ആനന്ദകരമാക്കുക (Life is Beautiful)

ഒരു ബാങ്കിന്റെ പരസ്യം വായിക്കുക.
നിങ്ങള്‍ പണമില്ലാത്തത് കൊണ്ട് ദു:ഖിതനാണോ.
എങ്കിലിതാ നിങ്ങളുടെ ജീവിതത്തിലേക്ക് ശാന്തിയും സന്തോഷവും കൊണ്ടുവരാന്‍ ബാങ്കിന്റെ വാതായനങ്ങള്‍ നിങ്ങള്‍ക്കായി മലറ്ക്കെ തുറന്നിട്ടിരിക്കുന്നു.
മടിച്ച് നില്‍ക്കാതെ വരിക.
കടം എത്ര വേണമെങ്കിലും തരാം.
ചുവപ്പ് നാടകളുടെ നൂലാമാലയില്ല.
നിരവധി രേഖകള്‍ വേണ്ട.
ഈസി ലോണ്‍.
രണ്ട് നിമിഷം കൊണ്ട് പൂറ്ത്തിയാക്കാവുന്ന ലോണ്‍ ആപ്ലിക്കേഷന്‍.
ഇനി പറയുമോ നിങ്ങളുടെ ജീവിതം സുരക്ഷിതമല്ലെന്ന്?
ആഘോഷിക്കു ദിനങ്ങളെല്ലാം.
വാരാന്ത്യങ്ങള്‍ അടിപ്പൊളിയാക്കു
ഭയമെന്തിന് കൂടെ ഞങ്ങളുണ്ടല്ലോ.
കീശയില്‍ പണമെന്തിന് കാറ്ഡുകള്‍ ഉണ്ടല്ലോ!

മാസാവസാനം ബാങ്കിന്റെ സ്റ്റേറ്റ്മെന്റ് വന്നപ്പോള്‍ അതിന്റെ അടിയില്‍ ചെറിയ അക്ഷരത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.
കടവും പലിശയും കൃത്യസമയത്ത് അടച്ചാല്‍ നിങ്ങളുടെ ജീവിതത്തിലെ ശാന്തിയും സമാധാനവും ജീവിതകാലം മുഴുവന്‍ നിലനിറ്ത്താം. ഒഴിവുകാലം സന്തോഷകരമാക്കാം. അല്ലെങ്കില്‍ പലിശയുടെ മുകളില്‍ പലിശ കൂടി വലിയൊരു കടബാധ്യതയായി മാറും. അതും അടച്ചില്ലെങ്കില്‍ നിങ്ങളുടെ ജംഗമസ്ഥാവര സ്വത്തുക്കള്‍ ജപ്തി ചെയ്യുകയോ, നിങ്ങളെ ജയിലിലാക്കുകയോ ചെയ്യും.

ബാങ്കില്‍ പണം അടച്ച് ആ‍നന്ദം വാങ്ങാന്‍ മറക്കരുതെ……

1 comment:

ഇആര്‍സി - (ERC) said...

കീശയില് പണമെന്തിന് കാറ്ഡുകള് ഉണ്ടല്ലോ!