Thursday, November 6, 2008
അടി തെറ്റിയ ആനപ്പുറത്ത് ഒബ(ആമ)
അടി തെറ്റിയാല്‍ എറുമ്പും വീഴും ആമയും വീഴും. പിന്നെയല്ലെ ബുഷും അമേരിക്കയും വീഴാതിരിക്കാന്‍.
എന്തായിരുന്നു പുകില്‍ ഇത്രയും കാലം. കരിമ്പിന്‍ കാട്ടില്‍ കയറിയ മദയാനയെപ്പോലെ ലോകത്ത് എന്തൊക്കെ കാട്ടികൂട്ടി.
ബുഷിനെ ഇനി വല്ല കുറ്റിക്കാട്ടില്‍ തപ്പിയാല്‍പോലും കിട്ടില്ല. മരുന്നിന് പോലും കിട്ടാനില്ല.
മാര്‍ട്ടിന്‍ ലൂതറിന്റെ സ്വപ്നസാക്ഷാല്‍ക്കാരം.
വൈറ്റ് ഹൌസിലെ ആദ്യത്തെ കറുത്തവന്‍.
മാറ്റത്തിന്റെ നായകന്‍.
യുവാക്കളുടെ രോമാഞ്ചം.
വനിതകളുടെ രക്ഷകന്‍.
വായ്ത്താരികള്‍ ഏറെയുണ്ടു ഒബാമയെ വാഴ്ത്താന്‍.
പക്ഷെ ബുഷിന്റെ പാറ്ട്ടിയെ തോല്‍പ്പിക്കാന്‍ ഏത് ഹിലാരിക്കും കഴിയും. ഒബാമക്ക് കിട്ടിയ അത്ര വോട്ട് കിട്ടിയെന്ന് വരില്ല എന്ന് മാത്രം. ബുഷിന്റെ ശത്രു ബുഷിന്റെ നയങ്ങള്‍ തന്നെയായിരുന്നു എന്ന് സ്കൂളില്‍ പോകാത്ത കുട്ടിക്ക് പോലും അറിയാം.
ഈ ആഘോഷത്തിമറ്പ്പിന് ഇടയില്‍ ആറ്ക്ക് വേണം ഈ സത്യം.
കണ്ടിട്ടും കൊണ്ടിട്ടും പഠിക്കാത്ത അമേരിക്കകാരന് ചാരുകസേരയിലിരുന്ന് ഓര്‍മിക്കാന് വേറെയും സത്യങ്ങളുണ്ടു. വിയറ്റാമില്‍ നിന്ന്
പഠിക്കാണ്ട് വന്ന മക്കയിന്മാറ്ക്കും അത് ആവാം.
സപ്തംബറ് പതിനൊന്നിന് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ നെടുംത്തൂണായ ട്രേഡ് സെന്ടറ് ബിന്‍ ലാദ്ന്‍ ഇടിച്ച് തകറ്ത്തപ്പോള്‍ തുടങ്ങിയ അമേരിക്കന്‍ തകറ്ച്ച മറച്ചുവെക്കാനും പിന്നെ അതില്‍ നിന്ന് കര കയറാനും ഉള്ള വെപ്രാളത്തില്‍ അമേരിക്ക അഫ്ഘാനിസ്ഥാനിലും ഇറാക്കിലും കളിച്ചത് മരണക്കളിയല്‍ കുറഞ്ഞ ഒന്നുമല്ല.
വിധിവൈപരീത്യം എന്ന് തന്നെ പറയട്ടെ ഊഹക്കച്ചവടത്തില്‍ ഊതി വീറ്പ്പിച്ച അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തകറ്ന്ന് വീണതും ഒരു സപ്തംബറില്‍ തന്നെ. ബിന്‍ലാദന്മാര്‍ക്ക് താടി മാന്തി ആര്‍ത്ത് ചിരിക്കാം.
എലിയെ പേടിച്ച് ഇല്ലം ചുടുമെന്ന് കേട്ടിട്ടെ ഉള്ളു. അത് ഈ ജന്മ്ത്തില്‍ തന്നെ കാണാന്‍ കഴിയുമെന്ന് ഒട്ടും നിരീച്ചില്ല.
അതും കണ്ടും അഫ്ഘാനിസ്ഥാനില്‍. അമേരിക്കകാരന്റെ മഹത്തായ “ടെക്കിന്നില്ലാലോജി” ലക്ഷങ്ങളെ കൊന്നു, കോടികളെ പെരുവഴിയിലാക്കി.
ഇന്ന് എലി ഗുഹയിലിരുന്ന് ജീവചരിത്രം എഴുതുന്നു, ഉരുക്ക് കോട്ടയിലിരുന്ന് ഭുതക്കണ്ണാടി വെച്ച് ബുഷ് അത് വായിക്കുന്നു. ലാദന്റെ പ്രസ്താവനകള്‍ പ്രാതലിനൊപ്പം ടീവിയില്‍ കാണുന്നു. പൃഷ്ഠം ചൊറിഞ്ഞ് കണ്ണാടിയില്‍ കാറ്ക്കിച്ച് തുപ്പുന്നു.
ആരോ ഉണ്ടെന്ന് പറഞ്ഞ ബോംബ് കണ്ടില്ലെങ്കിലെന്ത്, ഇറാക്ക് കുട്ടി ചോറാക്കിയില്ലെ.
ആയിരക്കണക്കിന് അമേരിക്കകാരന്‍ ചത്താലെന്ത്, എണ്ണ ചുരുട്ടി കൊണ്ടു പോയി പട്ട് മെത്തയിലിരിക്കാന്‍ കഴിഞ്ഞില്ലെ ബുഷിനും കോറ്പ്പറേറ്റ് കൂട്ടുകാറ്ക്കും.
ലക്ഷക്കണക്കിന് ഇറാക്കി മുസ്ലിംങ്ങള്‍ കൊല്ലപ്പെട്ടാലെന്ത്, അച്ചന്‍ ബുഷിനെ കൊല്ലാന്‍ നോക്കിയ സാദാ ഹുസൈനെ മകന്‍ ബുഷിന് തൂക്കിലേറ്റന്‍ കഴിഞ്ഞില്ലെ.
വിയറ്റാമില്‍ നിന്ന് പാഠം പഠിക്കാത്ത അമേരിക്കന്‍ ഭരണകൂടം അഹങ്കാരിയായി ഭസ്മാസുരനെ പോലെ ലോകത്താകമാനം തേര്‍വാഴ്ച്ച നടത്തുകയായിരിന്നില്ലെ.
കോളിന്‍ പവലിനെ പോലെയുള്ള മാന്യ ദേഹങ്ങള്‍ പുറം തിരിഞ്ഞ് നിന്നപ്പോള്‍ ഞാന്‍ മാവിലായിക്കാരനല്ലെ എന്ന് പറഞ്ഞ് ഒബാമയും ഇവിടെയൊക്കെ ഉണ്ടായിരുന്നല്ലോ.
അമേരിക്കയെ സംരക്ഷിക്കാന്‍ എന്ന് പേരില്‍ ലോകത്താകമാനം ബോംബ് വിതറിയ ബുഷിനെ രണ്ടാമതും തോളിലേറ്റിയ അമേരിക്കാരന്‍ ഇന്നെന്തിന് വലിയ വായില്‍ കരയണം. ബുഷ് കൊണ്ടു വരും രക്ഷ, ബുഷ് കൊണ്ടു വരും സമ്പത്ത് എന്ന് കരുതിയ പാവം അമേരിക്കകാരന്‍ നെഞ്ചത്തടിച്ച് അന്തം വിട്ട് നില്ക്കുകയാണ് “മാറ്റത്തിനായി”.
പുറം തിരിഞ്ഞിരുന്ന് കുതിരപ്പുറത്തിരിക്കാനാണ് ഒബാമയ്ക്ക് വിധി. ഇത് എങ്ങോട്ടെത്തും ആവോ. ദൈവത്തിന് പോലും അറിയില്ല. ഒരു പക്ഷെ ലാദന് അറിയുമായിരിക്കും. എല്ലാവരേയും കൂട്ടി ഭരിക്കാന്‍ പോകുന്ന ഒബാമയ്ക്ക് ലാദനേയും ഒന്ന് കണ്‍സള്‍ട്ട് ചെയ്യാമായിരുന്നു. ചിലവറ്ക്ക് വൈകിയെ ബുദ്ധി വരുകയുള്ള. എന്ത് ചെയ്യാം ഓരോ അമേരിക്കകാരന്റെ വിധി.
അമേരിക്കയില്‍ കാര്യങ്ങള്‍ ഇനി ആമയുടെ വേഗത്തിലെ പോകു കാരണം കുതിരകള്‍ ഓടിത്തളറ്ന്ന് ക്ഷീണിച്ചിരിക്കയാണ്.
ഒബാമ ആദ്യം ചെയ്യാന്‍ പോകുന്നത് രാജ്യ സുരക്ഷയെ കുറിച്ചുള്ള പ്രസ്താവനയാണ്. അപ്പോ അതും അത്രയ്ക്ക് മോശമായി. പുറത്തുള്ളവറ്ക്കു അറിയില്ലെങ്കിലും അകത്തുള്ളവറ്ക്ക് തീറ്ച്ചയായും അറിയും ഒബാമയ്ക്കും.
എന്തൊക്ക പറഞ്ഞാലും ഒബാമ ബുദ്ധിയുള്ളവനാണ്. ദുറ്മന്ത്രവാദം ചെയ്ത് ഇത്രയും കാലം ഭരിച്ചവരെ തന്നെ വിളിച്ചില്ലെ വീണ്ടും ഒന്നിച്ച് ഭരിക്കാന്‍. ഒബാമയ്ക്ക് അറിയാം തനിച്ച് ഇതൊന്നും ചെയ്യാന്‍ പറ്റില്ലാന്ന്. ചെയ്ത പാപത്തിന്റെ ശിക്ഷ അവരും അനുഭവിക്കട്ടെ എന്നായിരിക്കും ഒബാമയുടെ ഉള്ളിലിരിപ്പ്.
ഇനി എന്തെങ്കിലും പറ്റിയാല്‍ നൂലില്‍ പിടിച്ച് നില്‍ക്കാമല്ലോ. എല്ലാവറ്ക്കും ഇതില്‍ ഉത്തരവാദിത്തമുണ്ടെന്ന്. ചുരുക്കി പറഞ്ഞാല്‍ ഇനി ഡമോക്രാറ്റും വേണ്ട റിപ്പബ്ലിക്കും വേണ്ട ഇലക്ഷനും വേണ്ട ഒബാമ തന്നെ ആജീവാനാന്ത പ്രസിഡണ്ട്. മിടുമിടുക്കന്‍.
സോവിയറ്റ് തകറ്ച്ചുകള്‍ക്ക് ശേഷം റഷ്യയും തല പൊക്കാന്‍ തുടങ്ങിയ സമയമാണിത്.
കറുത്ത വറ്ഗ്ഗ്ക്കാരനെ നന്നാക്കാന്‍ നോക്കാതെ വെള്ളക്കാരനെ നന്നാക്കാന്‍ നോക്കിയാല്‍ ഒബാമയ്ക്കും നല്ലത്, അമേരിക്കകാരനും
നല്ലത്, ലോകത്തിനും ശാന്തി.
Subscribe to:
Post Comments (Atom)
2 comments:
അമേരിക്കയുടെ പ്രസിഡണ്ട് ലോകത്തിന്റെ പ്രസിഡണ്ടല്ല
nnalum mone nhan ithrakkangad nireechilla - ugranayittundu ketto
ente abhinandanangal
chandu
Post a Comment