രാമശതധാര ->->-> ramasathadhara
Wednesday, November 18, 2020
Wednesday, April 13, 2016
Thursday, November 12, 2015
അന്തകൻ.
നഗരത്തിന്റെ ഒരു ഇടവഴിയിൽ അയാൾ നടന്നു പോകുകയായിരുന്നു.
സമയം രാത്രി.
ഇരുട്ടിൽ രണ്ട് കണ്ണുകൾ തിളങ്ങുന്നു.
അത് അയാളെ തന്നെ തുറിച്ചു നോക്കുകയാണ്.
കുറച്ചു കൂടി അടുത്ത് ചെന്നു നോക്കിയപ്പോൾ അയാൾ
വിറച്ചു പോയി.
ആ കണ്ണുകൾ ഒരു കടുവയുടെതാണ്.
കടുവക്കെന്താണ് നഗരത്തിൽ കാര്യം!
കടുവ അയാളെ ഗൌനിച്ചതെയില്ല.
“നഗരം ഞങ്ങൾക്കുള്ളതാണ്”
കടുവ മിണ്ടിയില്ല.
അയാൾ ചൂടായി.
“പോ കടുവെ കാട്ടിലേക്ക്. നിന്റെ സ്ഥലം കാടാണ്”
കടുവ മുരണ്ടു
അയാൾ വിരണ്ടു.
കടുവ തലയൊന്നു വിറപ്പിച്ചു എഴുന്നേറ്റു.
“എന്റെ കാടെവിടെ?
കടുവ ചോദിച്ചു.
“നിങ്ങളെന്നെ വഴിയാധാരമാക്കി”
കടുവ മൂക്ക് പിഴിഞ്ഞു കരഞ്ഞു.
“ഞങ്ങൾക്ക് കാടില്ല. ഭക്ഷണമില്ല. എന്റെ ശരീരം
നോക്ക് വെറും എല്ലും തോലും മാത്രം”
കടുവ വീണ്ടും കരഞ്ഞു.
അയാളും കരഞ്ഞു.
“പ്ലീസ് കടുവെ ഒന്നു പോയി തരു. എന്നെ പേടിപ്പിക്കാതെ”
കൈകൂപ്പി അയാൾ കടുവയുടെ മുന്നിൽ കുനിഞ്ഞു നിന്നു.
കൃത്യമായി അയാളുടെ കഴുത്ത് കടുവയുടെ വായുടെ തൊട്ടു താഴെ.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
ടർ ർ..ർ എന്നൊരു ഒച്ച. അസഹ്യമായ വേദന എന്റെ ശരീരത്തിലൂടെ കാലിന്റെ പെരു വിരൽ വരെ പാഞ്ഞു പോയി.
കർ മുർ ശബ്ദം മാത്രം.
എങ്ങും ഇരുട്ട്. ലോകാവസാന ഇരുട്ട്. ഇരുട്ട്…..
ഇരുട്ട്.
ചൂട് ചോര പതഞ്ഞ് ശരീരത്തിൽ ഒലിക്കുന്നു.
കൈകൾ വിറക്കുന്നു.
പേന വീഴുന്നു.Friday, December 26, 2014
മ.പ.
മതപരിവർത്തനം (മ.പ) ഒരു
നല്ല ഏർപ്പാടാണ്. മൊത്തമായി മ.പ നടക്കുന്നത് പാവങ്ങൾക്കിടയിലാണ്. ചില്ലറയായി ധനവാന്മാരും
മതം മാറ്റം നടത്താറുണ്ട്. ഒരു ഫാഷനായും.
സാമ്പത്തിക പ്രലോഭനവും
ഉയർന്ന ജീവിതസാഹചര്യവും മ.പയുടെ ഒരു അട്രാക്-ഷനാണ്. ഒരു മതത്തിലെ സമ്പന്നന്മാർ അന്യ
മതത്തിലെ പാവപ്പെട്ടവരെ പാലും തേനും കാണിച്ച് ആകർഷിപ്പിച്ച് കൊണ്ടു വരുന്ന ഒരു ഏർപ്പാടാണ്
മ.പ. സോഷ്യലിസ്റ്റ് ചക്രവാളത്തിലേക്കുള്ള ചില പടികൾ എന്നും പറയാം.
ഒരു മനുഷ്യൻ തന്റെ ജീവിതകാലത്തിനിടയിൽ
മിനിമം മൂന്ന് പ്രാവശ്യമെങ്കിലും മ.പ ആചരിക്കണം.
എന്നാലെ ജ് ഒരു ഇമ്മിണി വല്യ ഒരു മനുസനാകൂ..അപ്പോഴേക്കും എല്ലാ “മ” യിലേയും ഉള്ളുകള്ളികളും
അന്ത:സത്തയും തിരിച്ചറിഞ്ഞ് അഹംബ്രഹ്മാസ്മിയാകും.
ഈ പ്രക്രിയകൾക്കിടയിൽ
പണം കൈമാറി കൈമാറി ഒരേ ലവലിലാകും. എന്ന് വെച്ചാൽ എന്റേയും നിങ്ങളുടേയും കീശയുടെ നിരപ്പ്
ഒരേ പോലെയാകുന്നതുവരെ മ.പ തുടരണം, അതിനെയാണ് നമ്മൾ സോഷ്യലിസം എന്നു വിളിക്കുക.
കുറെ മതങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മാറി കുഴഞ്ഞു മറിയുമ്പോൾ
മതേതരത്വം എന്നൊരു സംഭവം ഉണ്ടാകാം. അതൊരു സാധ്യതമാത്രമാണ്. അല്ലെങ്കിൽ മതമില്ലാത്ത
ജീവനും ഉണ്ടാകാം.
എല്ലാം ദൈവത്തിന്റെ വികൃതികൾ
എന്ന് നാസ്തികരും പറഞ്ഞുപോകും.
ദീപസ്തംഭം മഹാശ്ചര്യം.
Monday, December 8, 2014
ചുംബ്ബനകാലം
കാമുകന്റെ ചുണ്ട് കണ്ട്
കാമുകി അമ്പരന്നു.
ചുണ്ടുകൾ കാവിയും പച്ചയും കൊണ്ട്
പൊതിഞ്ഞു വീർത്തിരിക്കുന്നു.
രാത്രിയിൽ ചുംബ്ബിക്കാൻ
തുനിഞ്ഞ ഭർത്താവിന്റെ
ചുണ്ടില്ലാത്ത മുഖം കണ്ട്
ഭാര്യ നിലവിളിച്ചു.
പകൽ ചുണ്ടുകൾ
ദുരാചാരമായതുകൊണ്ട്
ഏതോ പാർട്ടിയാപ്പിസിൽ
സൂക്ഷിച്ച ചുണ്ടുകൾ
പരതിയെടുക്കാൻ മറന്നുപോയ
പാവം ഭർത്താവ്.
മാറ് മറച്ചവളുടെ
മുലയരിഞ്ഞ് നാട്ടിൽ
ചുംബ്ബിത ചുണ്ടുകളെ യെന്തു ചെയ്യും?
നാളെ കൈകോർക്കുന്നവരുടെ
ആൺപെൺ കൈകളെ വെറുതെ വിടാമോ!
സ്പർശനം ചുംബ്ബനത്തെക്കാൾ
അധിഘോര പാപം!!
പക്ഷികൾക്കും മൃഗങ്ങൾക്കും
ചുംബ്ബിക്കാനധികാരമുണ്ട്.
കാരണം അവർക്ക് മനുഷ്യരെ പോലെ
കുബുദ്ധിയും നിയമങ്ങളുമില്ല.
Monday, April 21, 2014
മുറിവിടം കുഴിക്കുന്നവർ
മുറിവുകൾ ഉണങ്ങുമ്പോൾ
അകന്ന കോശങ്ങൾ ഒന്നു ചേരുകയാണ്.
പുതിയ ദൃഡതയും പുതിയ ബന്ധവുമാണ്
വേണ്ടത്.
എന്നാൽ ചിലർ അങ്ങനെയല്ല.
മുറിവുകൾ ഉണങ്ങുന്നതും കാത്തിരിക്കും രാകി മൂർച്ച കൂട്ടിയ കത്തിയുമായി. വീണ്ടും ചോരയൊലിക്കുന്ന
മുറിവുകൾ കണി കാണാൻ.
എന്തിനാണ് ഇതൊക്ക പറയുന്നതെന്ന്
ചോദിച്ചാൽ.
നാട്ടിൽ കേൾക്കാത്ത ഒരു
കാര്യം കേട്ടത് കൊണ്ടാണ്.
അതിന് മുന്നോടിയായി ഒരു
നുറുങ്ങ് ചോദ്യം കൂടിയാകാം.
ഒരാൾ ചിരിച്ചുകൊണ്ട് മെല്ലെ
പുറത്ത് തട്ടി നായിന്റെ മോനെ എന്ന് വിളിച്ചാൽ നമ്മൾ തെല്ലെന്ന് അമ്പരക്കും അത്ര തന്നെ.
നോ ഫീലിങ്ങസ്. ഇനി വിളിച്ചയാൾ ആത്മാർത്ഥമായി വിളിച്ചാൽ പോലും.
അതെ സമയം രോഷമുഖവുമായി
തല നിലത്ത് തട്ടുന്ന് രീതിയിൽ പുറത്തടിച്ച് അനുമോദനങ്ങൾ ആക്രോശിച്ചാലോ എങ്ങനെയിരിക്കും.
ചുരുക്കി ഇംഗ്ലീഷിൽ പറഞ്ഞാൽ>
ദി ഗ്രെയ്റ്റ് സൂപ്പർ ഹിറ്റ് കൺഗ്രാഡുലേഷൻ ബട്ട് വിന്നർ ഇൻ ഐസിയു.
അങ്ങനെ സംഭവിക്കുമോ എന്ന്
ചോദിച്ചാൽ അതും അതിന്റെ അപ്പുറവും നടക്കും സമ്പൂർണ്ണസാക്ഷര കേരളത്തിൽ. അതും അക്ഷരം
പഠിപ്പിക്കുന്ന ഗുരുക്കന്മാരാകുമ്പോൾ പ്രത്യേകിച്ചും.
ഞാൻ പറയാൻ പോകുന്ന കഥയിലെ
കഥാപാത്രങ്ങൾക്ക് ജീവിക്കുന്നവരുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ അത് എന്റെ കുറ്റമല്ല.
ഗോഡ് ഈസ് ഗ്രെയ്റ്റ്. മൂപ്പര് ഒരെ പോലെ ഏഴാൾക്കാരെ സൃഷ്ടിക്കുന്നുണ്ടത്രെ. അതുകൊണ്ട്
എന്റെ മേക്കിട്ട് കേറാൻ വരണ്ട.
എഴുതി എഴുതി ശത്രുത അവാർഡ്
പോലെ വാങ്ങി കൂട്ടുന്നത് എന്റെ ജീവിതശീലമായിപ്പോയി.
മുൻജന്മദോഷം.
മുൻജന്മത്തിലെ ശത്രുക്കൾ
പിന്നെ ബന്ധുക്കളായി പിറക്കുമെന്ന് ജ്യോതിഷശാസ്ത്രം നമുടെ തലക്കിട്ട് അച്ചട്ടായി പറഞ്ഞിട്ടുണ്ട്
പോലും.
ചിലർക്ക് മുൻജന്മത്തിന്റെ
ഹാങ്ങ്ഓവർ പെട്ടെന്ന് തീരില്ല. അത് ഒരു ഒന്നൊന്നര ജന്മം വരെ പോകും
“ഉവ്വോ”
ചിലപ്പോൾ ശരിയായിരിക്കും.
പക്ഷെ ചിലത് കാണുമ്പോൾ
എഴുതാത്തതും പറയാത്തതും പോലും ശരിയാണെന്ന് തോന്നിപോകും.
നമ്മുടെ വീട്ടിൽ ഒരു മംഗള
കർമ്മം നടക്കുമ്പോൾ പ്രത്യേകിച്ച് വിവാഹം നടക്കുമ്പോൾ ലോകത്തിന്റെ മുഴുവൻ അനുഗ്രഹം
ആഗ്രഹിക്കും. ഒരു പുൽക്കൊടിയെപ്പോലും അവഗണിക്കരുതെന്നാണ് ശാസ്ത്രം. ബന്ധുമിത്രാദികളുടെ
അനുഗ്രഹം വേണം. ക്ഷണക്കത്തിൽ അതിന് പ്രത്യേക കോളം തന്നെയുണ്ട്. പിന്നെ പ്രകൃതിയുടെ
അനുഗ്രഹം വേണം. മഴയും കാറ്റും ഉണ്ടാകാതിരിക്കാൻ.
പിന്നെ ബന്ധുമിത്രാദികളുടെ
വീട്ടിൽ ചെന്ന് കുശലം പറഞ്ഞ് ക്ഷണം നടത്തും. കല്യാണതലെന്നെ കൂടിചേർന്ന് കല്യാണം വമ്പിച്ച
ആഘോഷമാക്കാൻ.
അതിനെ ക്ഷണം എന്ന് പറയും.
ഏന്നാൽ ചിലർ ക്ഷണനം (വധം) നടത്തി കളയും. ആ കഥയാണിത്. എങ്ങനെ ചീത്ത പറഞ്ഞ് കല്യാണം ക്ഷണിക്കാമെന്ന്
ആദ്യമായിട്ടാണ് ഞാനും കേട്ടത്. ദൈവത്തിനും സാത്താനും സ്തുതി. പ്ലിസ് റഫർ മുകിളിലെ നുറുങ്ങ്
ചോദ്യം.
ഒരു അദ്ധ്യാപക കുടുംബ്ബത്തിൽ
നടന്ന് കഥയാണിത്.
ഫ്ലഷ് ബാക്ക്.
രണ്ട് വർഷത്തിന് പിറകിലേക്ക്.
ടീച്ചറായ മൂത്ത സഹോദരി
ഇളയ സഹോദരിയെ കയറി ഭരിക്കാൻ ശ്രമിച്ചു. മൂക്കിൽ കയറിട്ട് വലിക്കാൻ നോക്കി. എല്ലാം കൊണ്ട്
അടിഞ്ഞ് പിരിഞ്ഞു. രണ്ടും രണ്ട് പാത്രത്തിലായി. ഇളയ സഹോദരി ഗൾഫിലേക്കും പോയി. മൂത്ത
സഹോദരിയുടെ മകൾ വളർന്നു. കല്യാണമായി.മൂത്തസഹോദരി ഇളയ സഹോദരിയെ വിളിക്കാൻ തയ്യാറല്ല.
എന്നാൽ സഹോദരി ഭർത്താവ് തന്നെ ഭാര്യാസഹോദരിയെ വിളിച്ചു. സഹദോരി വിളിക്കാതെ സഹോദരി ഭർത്താവിന്
വിളിക്കാൻ പ്രോട്ടോകോൾ ഉണ്ടോയെന്ന് നിയമസഭയിലെ സ്പീക്കർ തീരുമാനിക്കട്ടെ.
കല്യാണം ക്ഷണിച്ചതോ അസുരരാഗത്തിലും
ദ്രുതതാളത്തിലും ദാ.. ഇങ്ങനെ.
“എന്റെ മകളുടെ കല്യാണമാണ്.
നീ അറിയാൻ മാത്രമാണ് വിളിച്ചത്. നീ അറിയണം എന്റെ മകളുടെ കല്യാണം കഴിയുന്നത്. നീ വരാൻ
വേണ്ടിയല്ല ഈ പറയുന്നത്”
അങ്ങെ തലക്കൽ ശാപവചനം
പോലെ കത്തിവേഷം തിമിർത്താടികൊണ്ടിരിന്നു. ഇങ്ങെ തലക്കൽ രണ്ടിറ്റ് കണ്ണീർ ഉടഞ്ഞു വീണു.
അല്ലെങ്കിൽ വേണ്ട കണ്ണീർ
വീണത് പറയുന്നില്ല. അവർക്കത് സന്തോഷമാകും. മറ്റുള്ളവരുടെ കണ്ണീരിലാണ് ചിലർക്ക് സന്തോഷം.
പ്ലീസ് അത് വായിക്കരുത്. അത് ഞാൻ മായിച്ച് കളയുന്നു.
എന്താണ് ഇങ്ങനെയൊരു ക്ഷോഭിച്ചു
കല്യാണം ക്ഷണിക്കൽ. ആരെങ്കിലും കല്യാണം മുടക്കാൻ പോയോ. മുമ്പ് എപ്പഴോ നടന്ന ഒരു ചെറിയ
വഴക്കിന്(അതും അവരായി ഉണ്ടാക്കിയത്) രണ്ട് വർഷം കഴിഞ്ഞ് ഇങ്ങനെ ഒരു ശിക്ഷയോ.
എന്തുകൊണ്ട് ചിലർ ഇങ്ങനെയെന്ന്
ചോദിച്ചാൽ
അതിന്റെ അർത്ഥശാസ്ത്രം(ധനശാസ്ത്രം)
അറിയുന്നവർക്കറിയാം. ഡൽഹിയിൽ റിക്ഷക്കാരുടെ കൂടെ ഉണ്ടും ഉറങ്ങിയും കഴിഞ്ഞ കെജ്രിവാളിനെ
ഒരു റിക്ഷക്കാരൻ തല്ലിയത്രെ. പിന്നെയാണ് അറിഞ്ഞത് ഓഫർ ഉള്ളത് കൊണ്ടാണ് തല്ലിയത്. അത്
പോലെ ഇവിടേയും ചില ഓഫർ ഉണ്ടാകുമായിരിക്കും അല്ലാതെ ആരും ശത്രുത ഇരന്ന് വാങ്ങില്ലല്ലോ.
കുട്ടികൾ അറിയുന്നില്ല
മുതിർന്നവരുടെ കുതന്ത്രങ്ങൾ.
കുട്ടികളെ നേർവഴിക്ക്
നടത്തേണ്ട ഗുരുക്കന്മാർ തന്നെ കുതന്ത്രങ്ങൾ മെനയാൻ തുടങ്ങിയാൽ കുട്ടികൾ പോലും അറിയാതെ
പറഞ്ഞു പോകും.
“മാ ഗുരു”
അരുത് ഗുരുവേ….അവിവേകമരുത്.
========================================================================
പിൻഭാഗം: അമ്പട കള്ളാ
കല്യാണം ക്ഷണിക്കാത്തത് കൊണ്ടുള്ള കെറുവാണല്ലെ എന്ന് ചോദിച്ചാൽ. അമ്മാണെ സത്യം അതുകൊണ്ടല്ല.
ഇക്കാലത്തെ കല്യാണകവർ താങ്ങാൻ കഴിയില്ല. വിളിക്കാത്തത് നന്നായി അത്രയും ദമ്പടി ലാഭായല്ലോ
അത്രന്ന്യെ…
കൊട്ടേഷൻ സംഘം നാവരിഞ്ഞില്ലെങ്കിൽ
ഇങ്ങനെയുള്ള പൊട്ടകഥയുമായി പിന്നെയും വരാം. അല്ലെങ്കിലെ ഒരു വധഭീഷണി നിലവിലുണ്ട് അതു
കൊണ്ട് ഒരു അടി ഭീഷണി താങ്ങാനുള്ള പാങ്ങില്ല. ഭീഷണി തരുന്നുണ്ടെങ്കിൽ വധ ഭീഷണി തന്നെ
ആയ്ക്കോട്ടെ.. അടി കിട്ടിയാൽ പിന്നേയും ജീവിക്കേണ്ടി വരും. വധമായാൽ എനിക്കും ഒന്നും
ചിന്തിക്കണ്ട മറ്റുള്ളവർക്കും ശല്യമില്ല. എന്നാ പിന്നെ വധം തന്നെയാകട്ടെ…..
Tuesday, March 4, 2014
Subscribe to:
Posts (Atom)