Showing posts with label കുറുവെടി. Show all posts
Showing posts with label കുറുവെടി. Show all posts

Saturday, September 28, 2013

കുറുവെടി – 38

സാർ എങ്ങിനെയാണ് നിഷേധ വോട്ട് ഉപയോഗിക്കേണ്ടത്?
 
ജപ്പാനിൽ ജനങ്ങൾക്ക് നൽകിയ ആണവസുരക്ഷാവാഗ്ദാനം തകർന്നപ്പോൾ എല്ലാ ആണവനിലയങ്ങളും അടച്ച് പൂട്ടി. എന്നാൽ ഇന്ത്യയിൽ ജനസാന്ദ്രതയുള്ള  സ്ഥലത്ത്പോലും ആണവനിലയങ്ങൾ സ്ഥാപിക്കാനുള്ള അമേരിക്കൻ തിട്ടൂരത്തിന് സർക്കാർ മുട്ട് മടക്കുമ്പോൾ….
സാർ എവിടെയാണ് നിഷേധ വോട്ട് ഉപയോഗിക്കേണ്ടത്?
 
പോലീസും ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും സിനിമാക്കാരും കള്ളക്കടത്തുകാർക്കും വർഗ്ഗീയവാദിക്കും കൊലയാളിക്കും കുട പിടിക്കുമ്പോൾ…
സാർ എങ്ങിനെയാണ് നിഷേധ വോട്ട് ഉപയോഗിക്കേണ്ടത്?
 
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട അധികാരികൾ കീടനാശിനികളും, രാസവസ്തുക്കളും നിറഞ്ഞ പച്ചക്കറികളും ഭക്ഷണപദാർത്ഥങ്ങളും യഥേഷ്ടം വിൽക്കാനനുവദിച്ച് ജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുമ്പോൾ…  
സാർ എങ്ങിനെയാണ് നിഷേധ വോട്ട് ഉപയോഗിക്കേണ്ടത്?

Wednesday, May 9, 2012

കുറുവെടി – 28



കുറുവെടി:കുലം കുത്തികൾ ഇല്ലായിരുന്നുവെങ്കിൽ സി പി ഐ ഉം,സിപി എമ്മും,സിപി ഐ എം ലും,സി എം പിയും,ആർ എം പി യും,ഇന്ദിരാകോൺഗ്രസ്സും കേരളാകോൺഗ്രസ്സ് പോലും ഉണ്ടാകുമായിരുന്നില്ല. പിന്നെയെന്തുണ്ടാകുമായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മാത്രം. ഇതിൽ നിന്നല്ലെ കുലം കുത്തി എല്ലാം ഉണ്ടായത്.



എന്താ ദാസാ നമ്മളിങ്ങനെ എന്തെ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത് ...!@*%#!?....

Tuesday, May 1, 2012

കുറുവെടി – 27


കുറുവെടി: അഭിമാനക്കൊല ചെയ്യുന്ന ഇത്തരം ആളുകൾ നിരാഹാരം കിടന്ന് മരിക്കുന്നതാണ് നല്ലത്. കുടുംബ്ബമഹിമയ്ക്ക് വേണ്ടി സ്വന്തം മക്കളെ അരുംകൊല ചെയ്യുന്ന മാതാപിതാക്കൾ ഏതു സമൂഹത്തിനാണ് അഭിമാനം.

കുറുവെടി – 26

കുറുവെടി:കൈയുള്ളവർ ലജ്ജിക്കട്ടെ.


Friday, April 27, 2012

കുറുവെടി – 25

കുറുവെടി: ഇതുപോലൊരു.. അല്ല.. ഇതു പോലെ അല്ലാത്ത ഒരു കഥ അടുത്ത കാലത്ത് ദുബായ് മെട്രോയിൽ നടന്നു. മെട്രോ വാതിൽ അടയുന്നതിന് തൊട്ടു മുമ്പ്   സായ്പ്പിന് ഒരു സ്മൈൽ കൊടുത്ത്   മദാമ്മ ഓവർസ്മാർട്ടായി മെട്രോയിൽ ചാടി കയറി. സ്ലോമോഷനിൽ മെട്രോ കയറാൻ ഒരുങ്ങിയ വയസ്സൻ സായ്പ്പിന് മുന്നിൽ മെട്രോ വാതിൽ അടഞ്ഞു.


സുന്ദരി മദാമ്മ അകത്ത്, വയസ്സൻ സായ്പ്പ്

പെരുവഴിയിൽ, സ്മാർട് മെട്രോ മുന്നോട്ട്.

കൈയിൽ മൊബൈൽ ഇല്ലാത്ത മദാമ്മ അടുത്ത് സ്റ്റേഷനിൽ ഇറങ്ങി താടിക്ക് കൈയും കൊടുത്ത് ബെഞ്ചിലിരിപ്പായി. സായ്പ്പ് വന്നെങ്കിൽ വന്നു.
കേരളക്കാർ മൊബൈൽ കൊണ്ട് ഓട്ടോറിക്ഷയിൽ കയറി കുടുംബ്ബത്തോട് ചേർന്നു. മദാമ്മയും സായ്പ്പും ഒരു മാസത്തിന് ശേഷം ലണ്ടനിൽ കണ്ടുമുട്ടി ഹായ് ഹോയ് പറഞ്ഞെങ്കിലായി.
കുറുവെടി – 24 >>>

Wednesday, April 25, 2012

കുറുവെടി – 24

കുറുവെടി:  മീനാക്ഷിയമ്മേ നിങ്ങള് ഈ ചെയ്യതത് നന്നായി. കുളം നികത്തികളുടെ കാലത്ത് നിങ്ങളെ പോലെ നാലാളുണ്ടായാൽ ഈ രാജ്യം നന്നായി പോയേനെ.

ഇനി എല്ലാരും കൂടി കുളം കുത്തിയാലും ബുദ്ധിമുട്ടാണേയ്...
പ്രത്യേകിച്ചും കുളം കലക്കികളുടെ നാട്ടിൽ.
കുറുവെടി – 23 >>>

കുറുവെടി – 23

കുറുവെടി:പാതിരായ്ക്ക് ഇറങ്ങുന്നതൊക്കെ കൊള്ളാം. എന്താ പാതിരായ്ക്ക് പെണ്ണുങ്ങൾ ഇറങ്ങാത്തത് എന്ന് നിരീച്ചിരിക്കുന്ന കുറച്ച് കക്ഷികളുണ്ടിവിടെ.അതു കൊണ്ടു അവരെ നേരിടാനുള്ള കോപ്പുമായിട്ട് ഇറങ്ങിയാൽ മതി.

തീർച്ചയായും പാതിര ആണിന് വേണ്ടി മാത്രമല്ല പെണ്ണിനും കൂടി ഉള്ളതാണ്.

കുറുവെടി – 22 >>> 

കുറുവെടി – 22



കുറുവെടി: നോർവ്വയിലെ നിയമം ഇന്ത്യയിൽ വന്നിരുന്നെങ്കിൽ എത്രയെത്ര മാതാപിതാക്കൾ ജയിലിൽ പോകേണ്ടിവരും. ജീവപര്യന്തത്തിനും വധശിക്ഷക്ക് പോലും അർഹരായ മാതാപിതാക്കൾ നമുക്ക് ചുറ്റുമുണ്ടു.

ഈ വാർത്തയിലെ മാതാപിതാക്കൾ ഇന്ത്യക്കാരുടെ പ്രതിനിധിയൊന്നുമല്ല ഇന്ത്യൻ രീതിയിലാണ് വളർത്തിയത് എന്നൊക്കെ പറഞ്ഞ് നീതികരിച്ച് ചിലർ ചാടി പുറപ്പെടാൻ. മറിച്ച് ഇന്ത്യയ്ക്ക് നാണക്കേട് ഉണ്ടാക്കിയവരാണ്.
അവർക്ക് തമ്മിൽ തന്നെഉത്തരവാദിത്തമുണ്ടാ‍യിരുന്നില്ല പിന്നെയല്ലെ കുട്ടികളെ നോക്കുന്ന കാര്യം!!!!! നോർവ്വയിൽ മര്യാദക്കാരായ വേറെയും ഇന്ത്യൻ കുടുംബ്ബങ്ങളുണ്ടു.

മക്കളെ ഗിനിപ്പന്നികളെ പോലെ വളർത്തുന്ന മാതാപിതാക്കളെ നോർവ്വെയിലേക്ക് കെട്ട്കെട്ടിക്കണെ എന്റെ ഗുരുവായുരപ്പാ.....

കുറുവെടി – 21 >>>>

Monday, April 23, 2012

കുറുവെടി – 21



കുറുവെടി: ഈ വൃദ്ധന് വധ ശിക്ഷ വിധിച്ച, കോളയും അമേരിക്കൻ കോഴിക്കാലും നക്കുന്ന അകാല വാർദ്ധക്യം വന്ന അമൂൽ കുട്ടിസഖാക്കൾ ഈ വൃദ്ധകുമാരനിൽ നിന്ന് പലതും പഠിക്കാനുണ്ടു. സാമൂഹ്യ പ്രതിബദ്ധതയുടെ, ദീർഘായുസ്സിന്റെ തുടങ്ങിയ.....കാര്യങ്ങൾ

ജൈവഭക്ഷണവും യോഗയും ദിനചര്യയാക്കൂ വി എസ്സിനെ പോലെ ചുറുചുറുക്കുള്ള ചെറുപ്പക്കാരനാകാൻ.


കുറുവെടി – 20 >>>

Sunday, April 22, 2012

കുറുവെടി – 20


കുറുവെടി:

കോള കുടിക്കുന്നവൻ പരിഷ്ക്കാരി.
സംഭാരം മോന്തുന്നവൻ വെറും നാടൻ.
കോള കുടിക്കുന്നവൻ അകാലത്തിൽ
നരകത്തിൽ ചെന്ന് പതിക്കും.
സംഭാരം കുടിക്കുന്നവൻ
സാവധാനം സ്വർഗ്ഗം പൂകും.

കുറുവെടി – 19

Friday, April 20, 2012

കുറുവെടി – 19



കുറുവെടി: പി ബി തിരുത്തിയില്ല. സംസ്ഥാനവും തിരുത്തിയില്ല.

ദേ.. പീ സി ജോർജ്ജ് തിരുത്തിയേ.....

കൊണ്ടു നടന്നതും ചാപ്പാ നീയെ......

കുറുവെടി – 18 >>>>

Wednesday, April 18, 2012

കുറുവെടി – 18

തിരുവനന്തപുരത്തെ വിളപ്പിൻശാലയിലെ മാലിന്യകേന്ദ്രത്തിൽ മാലിന്യസംസ്ക്കരണം തുടരണമെന്ന് കോടതിയും പറഞ്ഞു.

കുറുവെടി: മാലിന്യസംസ്ക്കരണമോ മാലിന്യസംഭരണമോ!!!!!!

കുറുവെടി – 17 >>>

Saturday, April 14, 2012

കുറുവെടി – 17


കുറുവെടി:ശുംഭനെന്ന വാക്കിന്റെ അർത്ഥം പ്രകാശം പരത്തുന്നവനെന്ന് ജയരാജൻ സഖാവ് സംസ്കൃതത്തിൽ പറഞ്ഞുകൊടുത്തിട്ട് കോടതിയ്ക്ക് മനസ്സിലായില്ലെന്ന് തോന്നുന്നു.


“ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ നിയമസഭയിൽ ഉറക്കമൊഴിച്ച് കുത്തിയിരുന്ന് നിയമങ്ങൾ ഉണ്ടാക്കുന്നു. അത് ജനപ്രതിനിധികളും ജനങ്ങളും അച്ചട്ടായി നടപ്പാക്കുന്നുണ്ടോ എന്ന് നോക്കേണ്ട പണി കോടതിയ്ക്കും”

വല്ലതും പുടി കിട്ടിയോ. ഇല്ലെങ്കിൽ സഖാവ് തന്നെ പറഞ്ഞുതരും. അത് ഇങ്ങനെയാണ്. കോടതിയലക്ഷ്യം എന്ന് അട്ടഹസിക്കുന്ന ഈ കോടതി തന്നെ നാളെ എങ്ങനെ പെരുമാറണമെന്ന നിയമം കൊണ്ടുവരാൻ പവ്വറുള്ളവരാണ് ഈ ജനപ്രതിനിധികൾ. ഇനിയും നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ ജനാധിപത്യത്തെ കുറിച്ച് ഒരു ചുക്കും നിങ്ങൾക്ക് അറിയില്ല.

കുറുവെടി – 16 >>>