Showing posts with label Video. Show all posts
Showing posts with label Video. Show all posts
Wednesday, November 18, 2020
Wednesday, August 29, 2012
മാവേലി ക്ഷണിക്കുന്നു ഇനി നമുക്ക് ചൊവ്വയിലേക്ക് പോകാം
പൊന്നുതമ്പുരാനെ
കാത്തുകൊള്ളെണേ…
കാത്തുകൊള്ളെണേ…
ഈ നരകത്തിൽ നിന്നും
കാത്തുകൊള്ളെണേ…
പേമാരി പെയ്യും നാട്ടിൽ
ഇന്ന് ചൂടാണെ കൊടും ചൂടാണെ
പേമാരി പെയ്യും നാട്ടിൽ
എരുപൊരിയാണെ..
കടലിനു വട്ടു പിടിച്ചെ
തിരകൾ വന്ന് വട്ടമിടുന്നെ
പൈതങ്ങളെല്ലാമൊലിച്ചുപോയെ…
സുനാമിയെന്നൊരു പൂതനയാണെ..
തീതുപ്പിയൊരു കാറ്റ് വന്നെ
കാടായകാടെല്ലാം കൊണ്ടുപോയെ.
വെള്ളമില്ല കുടിക്കാൻ വെള്ളമില്ല
ഇനി വെള്ളത്തിനായി യുദ്ധം.
മാവേലി
പൊന്നുതമ്പുരാനെ
കാത്തുകൊള്ളെണേ
ഉരുൾ പൊട്ടി സ്വപ്നങ്ങൾ കരിഞ്ഞു
ക്യാൻസർ വന്ന് പിതൃക്കൾ മരിച്ചു
ബോംബ്ബിനും കത്തിക്കുമിടയിൽ
യുവത്വം പിടഞ്ഞു.
റേഡിയേഷൻ തിന്നു
കുഞ്ഞുങ്ങൾ വളരുന്നു.
മാവേലി
പൊന്നുതമ്പുരാനെ
കാത്തുകൊള്ളെണേ
ഈ മണ്ണിലിനി രക്ഷയില്ല
ഒരു തുണ്ടുമണ്ണ് വേണം
ചൊവ്വയിലെങ്കിലും മാവേലി
മാവേലി
പൊന്നുതമ്പുരാനെ
കാത്തുകൊള്ളെണേ
--- OOO ---
ഇവിടെ ഞെക്കു കവിത കേൾക്കാം
Saturday, April 28, 2012
സുവർണ്ണപാദുകങ്ങൾ
ലോകത്തിലെ എല്ലാ കുട്ടികളും ഈ സിനിമ കാണട്ടെ.
ലോകത്തിലെ എല്ലാ മാതാപിതാക്കളും ഈ സിനിമ കുട്ടികളെ കാണിക്കട്ടെ.
Children of Heaven ( Iran ) - Part I
Saturday, March 31, 2012
ഭൂമിക്കൊരു ദിനം
വിളക്കായ വൈദ്യുതി വിളക്കെല്ലാമണച്ചൊരുമെഴുകുതിരിനാളത്തിന് ചുറ്റുമിരുന്നു നമ്മൾ.
ഭൂമിക്കൊരു ദിനമെൻകിലും കൊടുത്തു
മനമുരുകി പ്രാർത്ഥിക്കാം നമ്മൾക്ക്.
ഭൂമി പിളർത്തി വലിക്കല്ലെ..
ഓസോൺ കുടയിൽ അരിപ്പകൾ വീഴല്ലെ...
ധ്രുവദേശത്തെ ഹിമകണമൊന്നുമുരുകല്ലെ...
ധ്രുവദേശത്തെ ഹിമകണമൊന്നുമുരുകല്ലെ...
പുഴയും കടലും
പടിവാതിലിലെത്തല്ലെ..
ഒരു വീടിന് പത്ത് മരം.
ഒരു കെട്ടിടത്തിന് നൂറ് മരം.
കെട്ടിടമായ കെട്ടിടമെല്ലാം
പുൽവള്ളിയിലമരുന്നെ..
മരുഭൂമിയിലെ ഓരോ മണൽത്തരിയിലുമൊരു
മരം വളരുന്നെ..
മെഴുകുതിരി ഉരുകിയുരുകിത്തീർന്നൊരു
ഇരുട്ടിൽ ഞങ്ങളുറങ്ങി.
സ്വപ്നങ്ങളായ സ്വപ്നങ്ങളെല്ലാം
നാമ്പ് വിടർത്തി പടരന്നൊരുദയത്തിനായി.
സ്വപ്നമെ നയിച്ചാലും........
--- 000 ---
click here to listen
--- 000 ---
click here to listen
Friday, September 4, 2009
പൂച്ചയും മീനും
“വല്ലാതെ വിശക്കുന്നു”
“ഒരു മീന്‍ കിട്ടിയെങ്കില്‍ തിന്നാമായിരുന്നു”
പൂച്ച മീനും തേടി നടന്നു. മീനെ കണ്ടെത്തുകയും ചെയ്തു.
യൂട്യൂബില്‍ കാണാന്‍ ദാ ഇവിടെ ഞെക്കിക്കോളു>>http://www.youtube.com/watch?v=ouejiY0F9rE പൂച്ച എങ്ങിനെയാണ് മീന്‍ പിടിക്കുന്നത് എന്ന് കാണാം.
കാണണം….
“ഒരു മീന്‍ കിട്ടിയെങ്കില്‍ തിന്നാമായിരുന്നു”
പൂച്ച മീനും തേടി നടന്നു. മീനെ കണ്ടെത്തുകയും ചെയ്തു.
യൂട്യൂബില്‍ കാണാന്‍ ദാ ഇവിടെ ഞെക്കിക്കോളു>>http://www.youtube.com/watch?v=ouejiY0F9rE പൂച്ച എങ്ങിനെയാണ് മീന്‍ പിടിക്കുന്നത് എന്ന് കാണാം.
കാണണം….
Subscribe to:
Posts (Atom)


